കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ജനിതക ഘടന പരിശോധിക്കാന്‍ നിയമപ്രാബല്യം നല്കുന്ന ഡി.എന്‍.എ ടെക്നോളജി റെഗുലേഷന് ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും. കുറ്റവാളികളുടെ ജനിതക ഘടനയുടെ ഡാറ്റാബേസ് സ്ഥാപിക്കുന്നതാണ് ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. ഭേദഗതി വഴി വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പ്രതിപക്ഷം വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ പൊതുസ്ഥലത്തെ അനധികൃത കൈയ്യേറ്റം മൊഴിപ്പിക്കുന്ന നിയമ ഭേദഗതി ബില്ലും ഇന്ന് ലോക്സഭ പരിഗണിക്കും. അതേസമയം ഇന്ന് സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലെയും പാര്‍ട്ടി എം.പിമാര്‍ക്ക് ബി.ജെ.പി വിപ്പ് നല്കി.
Related News
തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള; ബാങ്ക് കൂപ്പുകുത്തിയത് 13 കോടിയുടെ നഷ്ടത്തിലേക്ക്
തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള. തൃശൂർ മൂസ്പെറ്റ് സഹകരണ ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയത് സഹകരണ രജിസ്ട്രാർ ആണ്. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. 13 കോടിയുടെ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തിയതായി സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്പ തരപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കി
വയനാട്ടില്‍ രാഹുലിന്റെ ലീഡ് അറുപതിനായിരം കവിഞ്ഞു
വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് അറുപതിനായിരം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.
മഹാരാജാസ് കോളേജിൽ SFI നേതാവിന് കുത്തേറ്റ സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ബിലാൽ, അമൽ ടോമി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അമൽ ടോമി കെഎസ്യു മണ്ഡലം പ്രസിഡന്റാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കാണ് കുത്തേറ്റത്. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്യു, ഫ്രറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ കോളേജിനു സമീപമാണ് സംഭവം. കുറച്ചു ദിവസങ്ങളായുള്ള സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഫ്രറ്റേണിറ്റിയിലെ […]