കർണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ . വിശ്വാസ വോട്ട് നടന്ന പശ്ചാത്തലത്തിൽ സ്വതന്ത്ര എം.എൽ.എ മാർ ഹരജി പിൻവലിക്കാൻ അനുമതി തേടും. ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അത് അനുവദിച്ച് ഉത്തരവിറക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തയ്യാറായിരുന്നില്ല. സ്പീക്കർക്കായി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയും വിമത എം.എൽ.എമാരുടെ അഭിഭാഷകൻ മുകുൾ റോത്തകിയും കോടതി മുറിയിൽ ഹാജരായാലേ ഉത്തരവ് പറയൂ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ഇരുവരും ഇന്ന് ഹാജരായേക്കും.
Related News
ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന
ചെങ്കടൽ, ഏദൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലൂടെ കടക്കുന്ന ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മധ്യ-വടക്കൻ അറബിക്കടലിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനായി ഡിയ്ട്രോയറുകളും ഫ്രിഗേറ്റുകളും ഉൾപ്പെടുന്ന ടാസ്ക് ഗ്രൂപ്പുകളേയും നാവികസേന വിന്യസിച്ചിട്ടുണ്ട്. പി-18, ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ് കൂടാതെ റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് (RAPs) ഉം സുരക്ഷയ്ക്കായി രംഗത്തുണ്ട്. കോസ്റ്റ്ഗാർഡുമായി സഹകരിച്ചാണ് നാവികസേനയുടെ സുരക്ഷാപ്രവർത്തനങ്ങൾ. അറബിക്കടൽ മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സാധ്യമായ എല്ലാ […]
പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടി; രാഹുൽ ഗാന്ധി
ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടിയെന്ന് രാഹുൽ ഗാന്ധി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.(Rahul Gandhi’s response after loksabha disqualification) യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. പാലക്കാട് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. വയനാട്ടിൽ റോഡ് ഉപരോധിച്ചു. സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിയെ ചോദ്യം […]
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 5 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 42 രൂപ വരെയും വര്‍ധിക്കും. 2019 – 22 കാലത്തേക്കാണ് വർധന. ബിപിഎൽ വിഭാഗക്കാർക്ക് വർധനയുണ്ടാകില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2017 ഏപ്രിലിലാണ് മുമ്പ് വൈദ്യുതി […]