സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും പി.എസ്.സി പരീക്ഷാ ക്രമക്കേടിലും സി.ബി.ഐ അന്വേഷണം നടത്തുക എന്ന ആവശ്യത്തിന് പുറമേ വിലക്കയറ്റം ,വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം. രാവിലെ 6 മുതൽ ഉച്ചവരെയാണ് ഉപരോധം. അതേസമയം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന മഹാപ്രതിരോധവും ഇന്ന് നടക്കും.
Related News
കേരളത്തിൽ ഇന്ന് ബന്ദ് ഇല്ല; സമൂഹമാധ്യമങ്ങളിലേത് വ്യാജ പ്രചാരണം, ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല
അഗ്നിപഥ് പദ്ധതിക്കെതിരെ ഏതാനും സംഘടനകൾ ഇന്ന് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം ഉണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സോഷ്യൽ മീഡിയ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിനെതിരെ പൊലീസും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പൊതുസ്വത്ത് നശിപ്പിക്കുന്നത് കർശനമായി നേരിടാനാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചത്. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയും നാളെ […]
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. രാവിലെ 8 മണി മുതലാണ് റെയിഡ് ആംരഭിച്ചത്. പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം, ബിജോയ്, എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രതികളുടെ […]
ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു; നിയന്ത്രണം ജൂലൈ 31 വരെ
മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു. വലകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ജൂലൈ 31 വരെയാണ് മത്സ്യബന്ധനത്തിന് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണമില്ല. സംസ്ഥാനത്തെ 3737 ബോട്ടുകൾക്കാണ് നിയന്ത്രണം.ഇന്നലെ വൈകിട്ടോടെ ബോട്ടുകളെല്ലാം കരയ്ക്കടുപ്പിച്ചു.നിയന്ത്രണം ലംഘിക്കുന്നത് കണ്ടെത്താൻ പ്രത്യേക പരിശോധന ഉണ്ടാകും.ഒന്നാം തീയതി മുതൽ 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള കടലിൽ കേന്ദ്ര സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ട്രോളിംഗ് നിരോധന വേളയിൽ […]