യൂണിവേഴ്സിറ്റി കോളജ് വധശമിക്കസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതില്‍ വിചിത്ര ന്യായീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍. ഉത്തരം എഴുതാത്ത കടലാസായതിനാല്‍ അതിന് വെള്ളക്കടലാസിന്റെ വിലയേയുളളു. അതുകൊണ്ട് വിഷയം കാര്യമാക്കേണ്ടതില്ല. ഉത്തരം എഴുതിയ കടലാസ് കാണാതായതാണ് പ്രശ്നമെന്നും എ.വിജയരാഘവന് തിരുവനന്തപുരത്ത് പറഞ്ഞു.
Related News
ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ചെലവ് അവലോകന കമ്മിറ്റിയുടെ ശുപാര്‍ശ
ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് സര്‍ക്കാരിന്റെ ചെലവ് അവലോകനം ചെയ്യുന്ന കമ്മിറ്റിയുടെ ശുപാര്‍ശ. ശമ്പളം, പെൻഷൻ വർധനയുടെ തോത് എന്നിവ കുറയ്ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പെന്ഷന് പ്രായം കൂട്ടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലാത്തതുകൊണ്ട് റിപ്പോര്ട്ടിന്മേല് തുടര്‍നടപടിയുണ്ടാകാന്‍ സാധ്യത വിരളമാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഡയറക്ടർ ഡോ. ഡി. നാരായണ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ സമര്‍പ്പിച്ചത്. ജീവനക്കാരുടെ പെൻഷൻപ്രായം 56- ൽനിന്ന് 58 ആക്കണമെന്നാണ് ശുപാർശ. സർക്കാരിന്റെ വരവും ചെലവും […]
പാകിസ്താനില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ റാലി: മോദി
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് റാലി നടത്തുന്നത്. മതപീഡനത്തിന് വിധേയമായതുകൊണ്ടാണ് പാകിസ്താനിലെ ന്യൂനപക്ഷം അഭയാര്‍ഥികളായി ഇങ്ങോട്ടുവരുന്നത്. പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ തുറന്നുകാണിക്കണമെന്നും മോദി കര്‍ണാടകയില്‍ പറഞ്ഞു. പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുകയാണ്. പക്ഷേ കോണ്‍ഗ്രസും സഖ്യ കക്ഷികളും പാകിസ്താനെതിരെ ഒന്നും പറയില്ല. മതത്തിന്റെ പേരിലുള്ള അതിക്രമം തടയാനും സ്ത്രീകളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും രക്ഷിക്കാനുമുള്ള […]
ഡൽഹി മദ്യനയ അഴിമതി കേസ്; ഇ.ഡി നൽകിയ നാലാമത്തെ സമൻസും അവഗണിച്ച് കെജ്രിവാൾ
ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവഗണിച്ചു. ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി ഇന്ന് 12 മണിക്ക് ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം. മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇത്തവണയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിടികൊടുത്തില്ല. കേസിലെ ചോദ്യം ചെയ്യലിന് 12 മണിക്ക് ഹാജരാകാൻ ആയിരുന്നു ഇഡിയുടെ നിർദേശം.സമൻസിനെ തീർത്തും അവഗണിച്ച് ഡൽഹി സർക്കാറിന്റെ പരിപാടിയിൽ പങ്കെടുക്കുകയും […]