ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരന് സിജോ കുടുംബവുമായി സംസാരിച്ചു. താനും ഒപ്പമുള്ളവരും സുരക്ഷിതരാണെന്ന് തൃപ്പൂണിത്തറ സ്വദേശി സിജോ കുടുംബത്തെ അറിയിച്ചു. കപ്പല്‍ പിടികൂടിതയതിന് ശേഷം ആദ്യമാണ് സിജോ കുടുംബവുമായി സംസാരിക്കുന്നത്.
Related News
കുല്ഭൂഷണ് ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കൂടിക്കാഴ്ച നടത്തി
പാകിസ്താനില്‍ ചാരവൃത്തി കുറ്റം ചുമത്തി ജയിലിലടച്ച കുല്ഭൂഷണ് ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കുല്‍ഭൂഷണുമായി ഇന്ത്യക്ക് നയതന്ത്ര കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങിയത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഗൗരവ് ആലുവാലിയ 2 മണിക്കൂര്‍ 25 മിനിറ്റ് കുല്‍ഭൂഷണുമായി സംസാരിച്ചു. ഇന്ത്യയുടെ നാവികസേന ഉദ്യോഗസ്ഥനും റോയുടെ ചാരനുമാണെന്ന് ആരോപിച്ചാണ് കുല്ഭൂഷണ് ജാദവിനെ പാകിസ്താന് 20016ല്‍ തടവിലാക്കിയത്. പിന്നീട് സൈനിക കോടതിയില്‍ നടത്തിയ ഏകപക്ഷീയമായ വിചാരണക്കൊടുവില്‍ ജാദവിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇത് […]
പ്രമാദമായ ദയാഹരജികൾ പ്രണബ് മുഖർജി തള്ളിയതെന്ത്കൊണ്ട്?
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബ് മുതൽ യാക്കൂബ് മേമൻ വരെയുള്ളവരുടെ ദയാഹരജികൾ തള്ളിയതിനെ കാരണം വ്യക്തമാക്കി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പുസ്തകം. ഈയിടെ പുറത്തിറങ്ങിയ ‘ദി പ്രസിഡൻഷ്യൽ ഇയേഴ്സ്: 2012 – 2017 ” എന്ന പുസ്തകത്തിൻറെ അവസാന വാല്യത്തിലാണ് വിവരങ്ങളുള്ളത്. “ഇത്ര ചെറുപ്രായമുള്ള ഒരു പയ്യൻ എങ്ങനെ ഇത്രയും ഭീകരമായ ഒരു കൃത്യം ചെയ്തുവെന്നത് എനിക്ക് അത്ഭുതമായിരുന്നു. പിടിക്കപ്പെട്ടാൽ വധശിക്ഷ ലഭിക്കുമെന്ന് അവനു ഉറപ്പായിരുന്നു.” – മുംബൈ ഭീകരാക്രമണ കേസിലെ പ്രതി […]
അമിത് ഷാ എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയതെന്തിന്? ശശി തരൂർ
ഭരിക്കുന്നവർ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുകയുള്ളൂ- ശശി തരൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലാണ് ശശി തരൂരിന്റെ പ്രതികരണം. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുമായെത്തി. നമ്മുടെ ആഭ്യന്തരമന്ത്രി രോഗബാധിതനായപ്പോൾ എയിംസിൽ പോവാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പോയത് എന്തുകൊണ്ടെന്ന് ഓർത്ത് അത്ഭുതം തോന്നുന്നു. ഭരിക്കുന്നവർ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ […]