ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ സമൂല പരിഷ്കാരം വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിന്‍സിപ്പല്‍ ഒഴികെയുള്ളവരെ അതാത് സ്കൂളിലെ പരീക്ഷാ ചുമതലകളില്‍ നിയമിക്കുന്നത് വിലക്കി. പകരം രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ മറ്റ് സ്കൂളുകളില്‍ നിന്ന് നിയമിക്കും. അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്ന തസ്തിക ഇനിയുണ്ടാകില്ല.
നീലേശ്വരം സ്കൂളിലെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് നാളെ നടക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ മുതല്‍ ബാധകമാണ്.
അതേസമയം പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ പ്രതികരിച്ചു. നിലവില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ക്ലര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ ഇല്ല. അതോടൊപ്പം അഡീഷണല്‍ ഡെപ്യൂട്ടി ചീഫിനെ ഒഴിവാക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും എ.എച്ച്.എസ്.ടി.എ നേതാവ് മനോജ് പറഞ്ഞു.