കർണ്ണാടക നിയമസഭയിൽ വിശ്വാസ വോട്ടിന് മേലുള്ള ചർച്ച തുടരുന്നു. വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്നത് സംബന്ധിധിച്ച് ഇനിയും വ്യക്തതയില്ല. ചർച്ച പൂർത്തീകരിച്ച് ഇന്ന് തന്നെ വിശ്വാസവോട്ട് തേടണമെന്ന് ബി.ജെ.പി രാവിലെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബുധനാഴ്ച വോട്ട് തേടാമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കറെ അറിയിച്ചത്.
Related News
ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും; രാഹുൽ ഗാന്ധി
ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും . പ്രതികരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ട്വിറ്ററിന്റേത് ഇന്ത്യൻ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ. യൂട്യൂബ് വീഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്റെ നടപടി സ്വീകരിച്ചിരുന്നു . കഴിഞ്ഞ ദിവസം രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ […]
ഡൽഹിയിൽ താപനില 5 ഡിഗ്രി; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്. അതിശൈത്യം വിമാന ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. നോയിഡയിലെ സ്കൂളുകൾക്ക് അതിശയം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂടൽമഞ്ഞിലും ശീതക്കാറ്റിലും തണുത്ത മരവിക്കുകയാണ് ഉത്തരേന്ത്യ. പഹൽഗാം, ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ വരെ എത്തി. […]
പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട്
സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന് ചികിത്സ വൈകിപ്പിച്ചെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട് നല്കി. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്നാണ് ഡി.എം.ഒ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. ഷെഹ്ലക്ക് പാമ്പുകടിയേറ്റ് സ്കൂള്‍ ജില്ലാ ജഡ്ജി ഇന്ന് സന്ദര്‍ശിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയതായി അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൽപ്പറ്റ ജില്ലാ കോടതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുവാൻ ജില്ലാ ജഡ്ജി സ്കൂളിലെ പ്രധാന അധ്യാപകന് നിർദേശവും നൽകിയിരുന്നു. ഇന്നലെ വൈകിട്ടാണ് […]