തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. അമല്‍ ചന്ദ്രനാണ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്. ഏഴംഗ കമ്മിറ്റിയിൽ രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. 18 വർഷത്തിന് ശേഷമാണ് കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്. ജനാധിപത്യ ധ്വംസനം നടക്കുന്ന എല്ലാ കോളജുകളിലും കെ.എസ്.യു കടന്നുകയറുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.
Related News
ആഴക്കടല്‍ മത്സ്യക്കൊള്ളക്ക് 2018 മുതലുള്ള ഗൂഢാലോചന; ജുഡീഷ്യല്‍ അന്വേഷണം വേണം: ചെന്നിത്തല
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസന്റിൽ ധാരണാ പത്രം എത്തുന്നതിന് മുൻപും പദ്ധതിയെകുറിച്ച് ചർച്ച നടന്നിട്ടുണ്ട്. 2018 മുതൽ ഇ.എം.സി.സിയുമായുള്ള പദ്ധതിക്കായി ആസൂത്രിത നീക്കം നടന്നു. എല്ലാ ധാരണാ പത്രങ്ങളും റദ്ദാക്കി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. അസന്റില്‍ വെച്ച് ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നല്കിയ നാല് ഏക്കര്‍ സ്ഥലം […]
ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു
ഇന്ന് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. അബുദാബിയിൽ നിന്നുമെത്തിയ ഇയാൾ കോവിഡ് കെയർ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് കരൾ രോഗം ഗുരുതമായിരുന്നതായും സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചതായും അധികൃതർ അറിയിച്ചു. ഇന്ന് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
രാജ്യത്ത് പുതിയ 7,974 കൊവിഡ് കേസുകള്‍; 343 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,974 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 343 പേര് കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ 34,718,602 ആയി. 3,41,54,879 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചു. 98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ ഇന്ത്യയിലെ […]