കെയ്റോ: ആഫ്രിക്കൻ നാഷൻസ് കപ്പിൽ സെനഗലിനെ തോൽപ്പിച്ച് അൽജീരിയ ചാമ്പ്യന്മാരായപ്പോൾ ചർച്ചയായത് മത്സരത്തിന്റെ ഗതി നിർണയിച്ച ‘വിചിത്ര’ ഗോൾ. രണ്ടാം മിനുട്ടിൽ ബഗ്ദാദ് ബൂനദ്ജ തൊടുത്ത ബോക്സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് സെനഗൽ ഡിഫന്റർ സാലിഫ് സാനെയുടെ കാൽ തട്ടി ഉയർന്ന് വലയിലേക്ക് തൂങ്ങിയിറങ്ങുകയായിരുന്നു. പന്ത് പുറത്തേക്കു പോകുമെന്നു വിശ്വസിച്ച് ഗോൾകീപ്പർ ആൽഫ്രഡ് ഗോമിസ് നോക്കിനിൽക്കെയായിരുന്നു ക്രോസ്ബാറിനെ തൊട്ടുരുമ്മിയെന്നവണ്ണം പന്ത് ഗോൾലൈൻ കടന്നത്.
Related News
രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 155 റണ്‍സ് വിജയലക്ഷ്യം
രാജസ്ഥാന് റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് 155 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന് 154 റണ്‍സ് നേടിയത്. രാജസ്ഥാന് റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് 155 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന് 154 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 31 റണ്‍സെടുക്കുന്നതിനിടെ സ്മിത്തും ബട്ട്ലറും സഞ്ജുവും പുറത്ത്. ബട്ട്ലര്‍ 22 റണ്‍സ് നേടിയപ്പോള്‍ സ്മിത്തിന് അഞ്ച് റണ്‍സെ നേടാനായുള്ളൂ. […]
കോലിക്ക് ഏപ്രിൽ 23 മറക്കാനാവില്ല; ഈ ഡേറ്റിൽ താരം ഗോൾഡൻ ഡക്കായത് മൂന്ന് തവണ
ഏപ്രിൽ 23 ഭാഗ്യ, നിർഭാഗ്യങ്ങളുടെ ദിവസമായിരിക്കാം പലർക്കും. ലോക ക്രിക്കറ്റിന്റെ രാജാവ് വിരാട് കോലിക്ക് അതത്ര നല്ല ദിവസമല്ല. രാജസ്ഥാനെതിരെ ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ വിജയം നേടാൻ ആർസിബിക്ക് സാധിച്ചുവെങ്കിലും ഗോൾഡൻ ഡക്കിൽ പുറത്താവുകയായിരുന്നു വിരാട് കോലി. ഇതാദ്യമായല്ല ഏപ്രിൽ 23ന് കോലി ഗോൾഡൻ ഡക്കാവുന്നത്. 2017, 2022, 2023 വർഷങ്ങളിലും ഏപ്രിൽ 23ന് കോലി ഗോൽഡൻ ഡക്കായിട്ടുണ്ട്. 2017ൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണ് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത്. അന്ന് കോലിയെ പുറത്താക്കിയത് […]
ലാറയും സച്ചിനും വീണ്ടും ക്രീസിലേക്ക്
ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ വീണ്ടും പാഡണിയുന്നു. ഒരു യുഗത്തിലെ അതികായന്മാരായിരുന്ന മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയും സാക്ഷാല്‍ സച്ചിന് ടെണ്ടുല്ക്കറുമടക്കം നിരവധി താരങ്ങളാണ് ഒരിക്കല്‍ കൂടി കളിക്കളത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക റോഡ് സുരക്ഷാ പരമ്പരയിലാണ് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ അണി നിരക്കുക. റോഡ് സുരക്ഷയുടെ പ്രചാരണാര്‍ത്ഥം എല്ലാ വര്‍ഷങ്ങളിലും നടക്കാനിരിക്കുന്ന ഈ ടി20 ടൂര്‍ണ്ണമെന്റില്‍ അഞ്ചു രാജ്യങ്ങളുടെ താരങ്ങളാണ് ഭാഗമാവുക. ലാറക്കും സച്ചിനും പുറമേ ഇന്ത്യയുടെ തന്നെ […]