തലയിൽ പരിക്കേൽക്കുന്ന കളിക്കാരനു പകരം പുതിയ കളിക്കാരനെ കളിപ്പിക്കാൻ ടീമുകൾക്ക് അവസരം നൽകുന്ന ‘കൺകഷൻ സബ്സ്റ്റിറ്റിയൂട്ട്’ അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പര മുതൽ നടപ്പിൽ വന്നേക്കും. ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർഷിക യോഗത്തിലെ അജണ്ടകളിലൊന്ന് ഇതാണ്. പുതിയ മാറ്റം വാർഷിക യോഗം അംഗീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഫീൽഡിങ്ങിൽ മാത്രമാണ് വ്യവസ്ഥകൾക്കു വിധേയമായി സബ്സ്റ്റിറ്റ്യൂഷന് അനുവദിച്ചിട്ടുള്ളത്.
Related News
പേര് മാറ്റി; ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം
ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് മാറ്റി ഡി.ഡി.സി.എ. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. അന്തരിച്ച മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയോടുള്ള ആദരസൂചകമായാണ് പേര് മാറ്റം. മുൻ ധനമന്ത്രിയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുനര്‍ നാമകരണ ചടങ്ങ് ഉത്ഘാടനം ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ നായകന് എന്ന ബഹുമതി, എം.എസ് ധോണിയെ പിന്നിലാക്കി സ്വന്തമാക്കിയ വിരാട് കൊഹ്ലിയുടെ പേരില്‍ ഒരു പുതിയ പവലിയനും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അണ്ടർ 19 കളിക്കാരനില്‍ […]
ടോക്യോ ഒളിമ്പിക്സ്: ബോക്സിംഗ് സെമിഫൈനലിൽ ലോവ്ലിന പൊരുതിത്തോറ്റു
ടോക്യോ ഒളിമ്പിക്സ് വനിതകളുടെ 64-69 കിലോഗ്രാം ബോക്സിംഗ് സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്ലിന ബോർഗൊഹൈൻ പൊരുതിത്തോറ്റു. തുർക്കിയുടെ ബുസാനസ് സുർമെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്ലിന വെങ്കല മെഡലിന് അർഹയായി. ലോകചാമ്പ്യനായ സുർമെനെല്ലി കൃത്യമായി മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷൻ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്. (Olympics wrestling Lovlina Surmeneli) ആദ്യ റൗണ്ടിലെ അവസാന 30 സെക്കൻഡുകളിലാണ് ലോവ്ലിനക്കെതിരെ ഒന്നാം സീഡ് താരം ആഥിപത്യം സ്ഥാപിക്കാൻ തുടങ്ങിയത്. രണ്ടാം റൗണ്ടിൽ ചില കരുത്തുറ്റ പഞ്ചുകളിലൂടെ ലോവ്ലിന തിരികെവരാൻ […]
പാകിസ്താന് പര്യടനത്തില്‍ നിന്നും പിന്മാറണം; ശ്രീലങ്കന്‍ താരങ്ങളെ ഇന്ത്യ ഭീഷണിപ്പെടുത്തിയതെന്ന് പാക് മന്ത്രി
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്തംബര്‍ 27ന് തുടങ്ങാനിരിക്കുന്ന ശ്രീലങ്കയുടെ പാകിസ്താന് പര്യടനത്തില്‍ നിന്ന് 10 ലങ്കന്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാണ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുക. എന്നാല്‍ ഇതിന് കാരണം ഇന്ത്യയാണെന്ന ആരോപണമാണ് പാകിസ്താനില്‍ നിന്നും ഉയര്‍ന്നു വരുന്നത്. പാകിസ്താന് മന്ത്രി ഫവാദ് ചൌദരിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താന് പര്യടനത്തില്‍ നിന്നും പിന്മാറിയില്ലെങ്കില് ഐ.പി.എല്ലില്‍ നിന്നും താരങ്ങളെ ഒഴിവാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതിനാലാണ് താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ചൌദരി ട്വിറ്ററില്‍ […]