എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐയെ സ്ഥാനത്തുനിന്ന് നീക്കി. ക്രൈമിലേക്കാണ് ആര് ബിജുവിനെ മാറ്റിയിരിക്കുന്നത്. ഷാഡോ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഷാഫിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ആര് ബിജുവാണ് പരീക്ഷപേപ്പറുകളും സീലും റെയ്ഡില്‍ കണ്ടെത്തിയത്.
Related News
സ്വര്‍ണവില സര്‍വ്വകാല റെക്കോഡിൽ; പവന് 27,200 രൂപ
സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തി. പവന് 27,200 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3400 രൂപയായി.ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ സ്വര്‍ണത്തിന് 26800 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഉയര്‍ന്നനിരക്ക് 27,200 രൂപയും കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്. അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 44.52 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 44,520 രൂപയാണ്.
നവകേരള ബസ് രജിസ്റ്റർ ചെയ്യുന്നത് കോൺട്രാക്ട് ക്യാരേജ് പെർമിറ്റിൽ; കളർ കോഡ് ബാധകമല്ലെന്ന് സർക്കാർ ഉത്തരവ്
നവകേരള സദസിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കെത്തുന്നതിന് മുന്നോടയായി ബസിന് മാത്രമായി നിരത്തുകളിൽ ഇളുവുകളും നൽകി സർക്കാർ ഉത്തരവ്. ബസ് രജിസ്റ്റർ ചെയ്യുന്നത് കോൺട്രാക്ട് ക്യാരേജ് പെർമിറ്റിൽ ആണ്. എന്നാൽ മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ നവകേരള ബസിന് ബാധകമല്ലെന്ന് സർക്കാർ ഉത്തരവിറക്കി. കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനും സർക്കാർ നിർദേശിക്കുന്ന വിവിഐപികൾക്കും ബസ് ആവശ്യപെടുമ്പോൾ വിട്ടു നൽകണമെന്നും നിർദേശം. […]
പുതുവത്സര ആഘോഷം: ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം
ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കടുത്ത നിയന്ത്രണം. ഫോർട്ട് കൊച്ചിയിൽ ആയിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും. നാളെ വൈകിട്ട് 3 മണിക്ക് ഫോർട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം നിർത്തലാക്കും. കൊച്ചി നഗര പരിധിയിൽ രണ്ടായിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും. പരമാവധി ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഫോർട്ട് കൊച്ചിയിൽ പ്രവേശിക്കാനാകും.വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കാനാവില്ല. ബീച്ചുകളിൽ 12 മണിക്ക് ശേഷം പ്രവേശനമില്ല. പാർട്ടികൾ 12.30യോടെ അവസാനിപ്പിക്കണം. വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്താൽ നടപടിയെടുക്കും. രാത്രി 12ന് ശേഷം ഫോർട്ട് കൊച്ചിയിൽ […]