സീസണ്‍ നിരക്കു വര്‍ധനക്കിടയിലും ഗള്‍ഫിനും ഇന്ത്യക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുന്നു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഗോ എയര്‍ വിമാനം ഈ മാസം 25ന് പറന്നുയരും.
സീറ്റുകളുടെ ലഭ്യത കുറഞ്ഞതോടെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക സെക്ടറുകളിലേക്കും വലിയ നിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ കമ്പനികളുടെ തീരുമാനം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇതിനു പുറമെ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കു വരുന്നവര്‍ക്ക് പത്ത് കിലോ അധിക ബാഗേജ് ആനുകൂല്യം അനുവദിച്ചതും പ്രവാസികള്‍ക്ക് നേട്ടമാകും.
യു.എ.ഇക്കു പുറമെ സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് അഡീഷനല്‍ വിമാന സര്‍വീസ് ആരംഭിക്കാനാണ് ഇന്‍ഡിഗോ തീരുമാനം. ദുബൈ, -മുംബൈ, ജിദ്ദ-ഡല്‍ഹി സര്‍വീസുകള്‍ ഈ മാസം 25നും കുവൈത്ത്- മുംബൈ സര്‍വീസ് ഓഗസ്റ്റ് 5നും ആരംഭിക്കും.
ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്ന ഗോ എയറില്‍ ബുക്കിങ് ആരംഭിച്ചു. ഈ മാസം 25 മുതല്‍ ഗോ എയര്‍ വിമാനത്തില്‍ നേരിട്ട് കണ്ണൂരിലേക്ക് പറക്കാം. ദുബൈക്കു പുറമെ വടക്കന്‍ എമിറേറ്റിലുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലക്കാര്‍ക്ക് യാത്ര എളുപ്പമാകും. ഇതാദ്യമാണ് ദുബായില്‍നിന്ന് ഒരു വിമാനം കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്.
തിരക്ക് മുന്‍നിര്‍ത്തി അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ മറ്റു വിമാന കമ്പനികളും സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള ക്വാട്ട അനുപാതം വിലങ്ങുതടിയായി മാറുകയാണ്.