തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവം ഒറ്റപ്പെട്ടതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എൽ.ഡി.എഫ് സർക്കാരിന് തിരുത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോവുകയാണ് വേണ്ടത്, എസ്.എഫ്.ഐയുടെ അക്രമ സമരത്തിന് എതിരെ പ്രതികരിച്ചാൽ അടിച്ച് ഒതുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.
Related News
കൊച്ചിയിൽ നാലാം ദിവസവും പുക ശല്യത്തിന് മാറ്റമില്ല
കൊച്ചിയിൽ നാലാം ദിവസവും പുക ശല്യം മാറ്റമില്ലാതെ തുടരുന്നു. രാജഗിരി എൻജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ വിഷപ്പുകയെ തുടർന്ന് ചികിത്സ തേടി. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാർച്ച്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികൾക്കും രാജഗിരി എൻജിനീയറിംഗ് […]
ആകാശത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, തള്ളിമാറ്റി ഇ.പി.ജയരാജന്
മുഖ്യമന്ത്രി എത്തിയ വിമാനത്തിനുള്ളിലും പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ച് മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്.
മരടിലെ ഫ്ലാറ്റുടമകള്‍ സമരം തുടരും; നഗരസഭക്ക് മുന്നില്‍ വീണ്ടും ധര്‍ണ നടത്തും
ഒഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് മരട് ഫ്ലാറ്റിലെ താമസക്കാര്‍. ഇന്നലെ നഗരസഭക്ക് മുന്നില്‍ നടത്തിയ നിരാഹാര സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചതിനാല്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ വീണ്ടും ധര്‍ണ നടത്താനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നഗരസഭ ഒഴിപ്പിക്കല്‍ നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് ഫ്ലാറ്റുടമകള്‍ മരട് നഗരസഭക്ക് മുന്നില്‍ തിരുവോണ ദിനമായ ഇന്നലെ നിരാഹാരം സമരം നടത്തിയത്. തുടര്‍ന്നും പ്രത്യക്ഷ സമര പരിപാടിയുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. ഇതോടൊപ്പം […]