തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെ മാറ്റി. ഡോ.സി.സി ബാബുവാണ് പുതിയ പ്രിന്‍സിപ്പല്‍. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലം മാറ്റത്തെക്കുറിച്ചുള്ള വിശദീകരണം. യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുണ്ടായിരുന്നില്ലെന്നാണ് പ്രധാനവിമര്‍ശം.
Related News
അസമില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
അസമിലെ ദിഗ്ബോയില്‍ ഗ്രനേഡ് ആക്രമണം. ആക്രമണം ഉണ്ടായത് ഹാര്‍ഡ് വെയര്‍ കടയ്ക്ക് നേരെയാണ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കുണ്ട്. തുരന് അഗര്‍വാല എന്നയാളുടെ കടയിലാണ് ആക്രമണം ഉണ്ടായതെന്നും വിവരം. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികളാണ് ബോംബ് എറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ ഉള്‍ഫാ സംഘടനയെന്നാണ് സംശയം. പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം ടിന്‍സുകിയ ജില്ലയില്‍ ഒരു കുട്ടി ഗ്രനേഡ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു.
മാത്യു കുഴൽനാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപ; യഥാർത്ഥ വില 7 കോടി; സമർപ്പിച്ച ആദായ നികുതി റിട്ടേണും തെറ്റ്; ഗുരുതര ആരോപണങ്ങളുമായി സിപിഐഎം
മാത്യു കുഴൽനാടനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. മാത്യു കുഴൽനാടൻ സമർപ്പിച്ച ആദായ നികുതി റിട്ടേൺ തെറ്റാണെന്നും യഥാർത്ഥ വരുമാനം മറച്ചുവച്ചുവെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു. മാത്യു കുഴൽ നാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപയെന്നാണ്. എന്നാൽ വസ്തുവിന്റെയും, കെട്ടിടത്തിന്റെയും വില 7 കോടി രൂപയാണ്. ഈ തുകയ്ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്ട്രേഷൻ നികുതിയും അടയ്ക്കേണ്ടതെന്ന് സി.എൻ മോഹനൻ പറഞ്ഞു. മാത്യു കുഴൽ നാടനും, ഭാര്യയും 2016 മുതൽ 2021 വരെ […]
ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യും? മറുപടിയുമായി രാഹുല്‍ഗാന്ധി
ഡൽഹി: നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ദീർഘവീക്ഷണത്തോടെയുള്ള മറുപടി നൽകി രാഹുൽ ഗാന്ധി. വളർച്ച കേന്ദ്രീകൃതമായ ആശയത്തിൽ നിന്ന് തൊഴിൽ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താൻ മാറുമെന്നായിരുന്നു രാഹുൽ നൽകിയ മറുപടി. ഓൺലൈൻ സംവാദത്തിനിടെ മുൻ യുഎസ് സെക്രട്ടറിയും ഹാർവാർഡ് കെന്നഡി സ്കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേൺസാണ് ഈ ചോദ്യം രാഹുലിനോട് ഉന്നയിച്ചത്. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതേസമയം തന്നെ ഉൽപാദനവും തൊഴിലവസരങ്ങളും വർധിപ്പിച്ചാൽ വളർച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒൻപത് […]