പൊലീസിന് മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് നിഖില.യൂണിവേഴ്സിറ്റി കോളജില്‍ പ്രശ്നമുണ്ടായ സമയത്ത് തന്റെ ഒപ്പം നില്‍ക്കാതെ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ജീവനില്‍ പേടിയുണ്ടെന്നും പൊലീസിനെ വിശ്വാസമില്ലെന്നും നിഖില മീഡിയവണിനോട് പറഞ്ഞു.
Related News
വിജയ് മല്യയുടെ ഫ്രാന്‍സിലുള്ള 14 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്തി കണ്ടുകെട്ടി. ഫ്രാൻസിലെ എഫ്.ഒ.സി.എച് 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇ.ഡിയുടെ നിർദേശപ്രകാരം ഫ്രാൻസിലെ അന്വേഷണ ഏജൻസിയുടേതാണ് നടപടി. ഇതുവരെ വിജയ് മല്യയുടെ 11,000 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയെന്ന് ഇ.ഡി അറിയിച്ചു. കിങ് ഫിഷർ എയർലൈൻസിനെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. 2016 ജനുവരിയിൽ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവുണ്ടായിരുന്നു.
എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും; കള്ളക്കടത്തിനെക്കുറിച്ച് അറിയില്ലെന്ന മൊഴി ആവര്‍ത്തിച്ച് ശിവശങ്കര്‍
തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്കി. കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്കി. കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും. ജൂലൈ 1 മുതൽ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാണെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍. […]
കല്ലുവാതുക്കൽ മദ്യ ദുരന്ത കേസ്: മണിച്ചന്റെ സഹോദരന്മാർക്ക് ജാമ്യം
കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിൽ മണിച്ചന്റെ സഹോദരന്മാരെ ജാമ്യത്തിൽ വിടാൻ സുപ്രിംകോടതി ഉത്തരവ്. 48 മണിക്കൂറിനകം കൊച്ചനി എന്ന മണികണ്ഠൻ, വിനോദ് കുമാർ എന്നിവരെ മോചിപ്പിക്കണമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം. നടപടി ജയിൽ ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തതിനാൽ. ഇരുവരുടെയും ഭാര്യമാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതയുടെ ഉത്തരവ്. മണികണ്ഠന്റെ ഭാര്യ രേഖ, വിനോദ് കുമാറിന്റെ ഭാര്യ അശ്വതി എന്നിവർ സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് […]