വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.18,19,20 തീയതികളില്‍ ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്നു.
Related News
സി.പി.എമ്മിന് പുതിയ സെക്രട്ടറി; കോടിയേരി അവധിയെടുക്കുന്നു
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആറുമാസത്തെ അവധിയില്‍ പോകുന്നു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നത്. കോടിയേരിയുടെ അപേക്ഷയില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും. കോടിയേരി ബാലകൃഷണന് അവധി അപേക്ഷ നല്‍കിയതോടെ സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വന്നേക്കും. ചികിത്സയ്ക്ക് വേണ്ടി നേരത്തെ നല്കിയ അവധി അപേക്ഷ ആറ് മാസം നീട്ടാന്‍ കോടിയേരി അനുമതി തേടിയ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് […]
ബ്രഹ്മപുരം ഇന്നും സഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധവുമായി പ്രതിപക്ഷം
ബ്രഹ്മപുരം വിഷയം ഇന്നും നിയമസഭയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മീഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. നേതാക്കളെ ക്രൂരമായി മർദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ […]
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം
സംസ്ഥാനത്ത് ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. വാഹനങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്ന തരത്തില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് ചക്രസ്തംഭന സമരം. ആംബുലന്‍സ് ഉള്‍പ്പെടെ അവശ്യസര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.