എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നതു കൊണ്ടാണ് നടപടിയെടുക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നതോടെ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് വി.എം സുധീരനും പറഞ്ഞു.
Related News
സര്‍വീസില്‍ തിരിച്ചെടുക്കണം; ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി
സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി. ഉത്തരവിന്റെ പകർപ്പ് ഉൾപ്പെടുത്തിയാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും കത്ത് നല്‍കിയത്. ഉത്തരവിൻമേൽ എന്ത് നടപടിയെടുക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ ഒന്നര വർഷമായി സസ്പെൻഷനിൽ തുടരുന്ന ജേക്കബ് തോമസിന് അനുകൂലമായി ഇന്നലെയാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് വന്നത്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വട്ടമാണ് ഡി.ജി.പി ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. പൊലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ […]
ഇടുക്കി ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
ഇടുക്കി ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി അഭിജിത്താണ് (20) മരിച്ചത്. മുരിക്കാശേരി രാജമുടി മാർസ്ലീവ കോളജിലെ മൂന്നാം വർഷം ബിരുദ വിദ്യാർത്ഥിയാണ്. സുഹൃത്തുക്കൾക്കൊപ്പം പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പൂജാ ബമ്പര്‍; 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്
കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.(Pooja Bumper lottery 2023 results) തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. […]