ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യ വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടുന്നതിന് ആര്.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. സര്‍ക്കാര്‍ ഒരേ സമയം വന്‍കിടക്കാരെ സഹായിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
Related News
ഒമിക്രോണ്‍ പരിശോധന; ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്താന്‍ പുതിയ ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു. ഐസിഎംആറും ടാറ്റാ മെഡിക്കല്‍ ആഡ് ഡയഗ്നോസ്റ്റിക്സും സംയുക്തമായാണ് പരിശോധനാ കിറ്റ് തയ്യാറാക്കിയിട്ടുള്ളത്. നാലുമണിക്കൂര്‍ കൊണ്ട് പരിശോധനാ ഫലം പുറത്തുവരും. ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ കിറ്റ് വികസിപ്പിച്ച കാര്യം അറിയിച്ചത്. എന്നുമുതലാണ് കിറ്റ് വിപണിയിലേക്ക് എത്തിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനിടെ കരുതല്‍ ഡോസ് (ബൂസ്റ്റര്‍ ഡോസ്) വാക്സിന്റെ കാര്യത്തിലും ആരോഗ്യമന്ത്രാലയം പുതിയ […]
ഇന്ത്യക്ക് സ്പുട്നിക് വാക്സിന്റെ 10 കോടി ഡോസ് കൈമാറുമെന്ന് റഷ്യ
കോവിഡിനെതിരെ വികസിപ്പിച്ച വാക്സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ റെഡ്ഡീസിന് സ്പുട്നിക് വാക്സിന് കൈമാറുമെന്ന് റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു. നിലവില്‍ വാക്സിന് വിതരണത്തില്‍ കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യ ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി 30 കോടി ഡോസ് സ്പുട്നിക് വാക്സിന് നിര്‍മ്മിക്കാനും ധാരണയില്‍ എത്തിയിട്ടുണ്ട്. ലോകത്ത് ആദ്യമായി വാക്സിന് വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണ് റഷ്യ.
“പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ…” ഹരിയാനയില്‍ മുസ്ലിം കുടുംബത്തിന് ക്രൂരമര്‍ദനം
ഹോളി ദിനത്തില്‍ ഹരിയാനയിലെ ഗൂര്‍ഗോണില്‍ മുസ്ലിം കുടുംബത്തിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂരആക്രമണം. 20-25 പേരുടെ സംഘമാണ് വടിയും കുന്തവും വാളും അടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. […]