മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും മൾട്ടിപ്ലക്‌സ് തിയേറ്ററുകളും ഉപഭോക്താക്കളുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തിലെ കെട്ടിട നിർമാണ, നഗരാസൂത്രണ നിയമങ്ങൾ പ്രകാരം പാർക്കിംഗിന് പണം ഈടാക്കാൻ പാടില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അനന്ത് ദാവെ, ജസ്റ്റിസ് ബിരൻ വൈഷ്ണവ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
കെട്ടിട നിയമത്തിൽ പാർക്കിംഗ് സൗകര്യം Provide ചെയ്യണമെന്ന വ്യവസ്ഥയുണ്ടെന്നും പണം വാങ്ങി നൽകുന്ന സേവനം ഈ വാക്കിന്റെ അർത്ഥ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.