മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ചത് അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അനധികൃതമായി നിര്‍മാണം സാധൂകരിക്കന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അടുത്ത മാസം 9നകം കോളേജ് വിശദമായ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Related News
‘ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം’; സ്വപ്നയുമായുള്ള ശിവശങ്കറിന്റെ വാട്സ്ആപ് ചാറ്റ് നിര്‍ണായക തെളിവാക്കാന്‍ ഇ.ഡി
ലൈഫ് മിഷന് കോഴക്കേസില്‍ വാട്സ്ആപ് ചാറ്റ് നിര്‍ണായക തെളിവാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരാറിലെ കള്ളപ്പണം വരുന്നതിന് തൊട്ടുമുന്‍പുള്ളതാണ് ചാറ്റെന്ന് ഇ.ഡി വ്യക്തമാക്കുന്നു. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശമാണ് ചാറ്റില്‍ എം ശിവശങ്കര്‍ സ്വപ്ന സുരേഷിന് നല്‍കുന്നത്. 2019 ജൂലൈ 31നാണ് ചാറ്റ് നടന്നിരിക്കുന്നത്. വാട്സ്ആപ് ചാറ്റ് കേസില്‍ നിര്‍ണായക തെളിവാക്കി മുന്നോട്ടുപോകാനാണ് ഇ.ഡിയുടെ തീരുമാനം. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കണമെന്നും ശിവശങ്കര്‍ ചാറ്റില്‍ പറയുന്നു. ‘എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ എല്ലാം സ്വപ്നയുടെ […]
അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. വെള്ളനാട്ടിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. ഷിബിൻ(18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാമ്പത്തിക സംവരണം; പ്രതിഷേധവുമായി ദലിത് സംഘടനകളും നേതാക്കളും
ഭരണഘടനാ വിരുദ്ധമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് സംവരണം കൊണ്ടുവരാനുള്ള മോഡി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ദലിത്, ആദിവാസി പ്രവർത്തകരും ബുദ്ധിജീവികളും രംഗത്തുവന്നിരിക്കുകയാണ്. മുന്നോക്ക സമുദായങ്ങള്‍ ഏതെങ്കിലും ഗവൺമെന്റ് മേഖലയിൽ പ്രാതിനിധ്യം കിട്ടാത്തവരല്ലെന്ന് അഖിലേന്ത്യാ ദലിത് കോൺഫഡറേഷൻ ചെയർമാൻ അശോക് ഭാരതി പറഞ്ഞു. ജനസംഖ്യാ ആനുപാതത്തേക്കാൾ അധികാര പ്രാതിനിധ്യം കിട്ടുന്ന ജനങ്ങൾക്ക് സംവരണം നൽകുന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ഇത് തെളിഞ്ഞ ഭരണഘടനാ ലംഘനവും ഉന്നത ജാതിക്കാരെ പ്രീണിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു സാമ്പത്തിക ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് […]