ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്റിനെതിരെ 240 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. നാല് ഓവര്‍ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമാണ് പുറത്തായത്. മൂന്നുപേര്‍ക്കും ഒരു റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്റി രണ്ടും ട്രെന്റ് ബൌള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി. താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടരുന്ന ഇന്ത്യക്ക് ഇനി എന്ത് ചെയ്യാനാകും എന്നതാണ് ഇനിയുള്ള ചോദ്യം.
Related News
പിഴവുകളുടെ കെട്ടഴിച്ച് ഡേവിഡ് ലൂയിസ്; മാഞ്ചസ്റ്റര്‍ സിറ്റി 3-0 അഴ്സണല്‍
പകരക്കാരനായിറങ്ങി ആകെ 25 മിനുറ്റ് മാത്രമേ കളിച്ചുള്ളൂവെങ്കിലും സ്വന്തം ടീമിന്റെ തോല്‍വി ഉറപ്പിച്ച ശേഷമാണ് ബ്രസീലുകാരന് ഡേവിഡ് ലൂയിസ് 49ാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക്പോയത്… മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്ന്. രണ്ടാം ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ ഫൗളില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ. ഇതേ ഫൗളിന്റെ പേരില്‍ ഡേവിഡ് ലൂയിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 49 മിനുറ്റിന് ശേഷം അഴ്സണല്‍ പത്തുപേരിലേക്ക് ചുരുങ്ങുകയും ചെയ്തു. ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസ് പിഴവുകളുടെ […]
കാനറികളുടെ ചിറകരിഞ്ഞ് ക്രോയെഷ്യ; ഷൂട്ടൗട്ടി ബ്രസീൽ പുറത്ത്
ഫിഫ ലോകകപ്പിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ക്രോയെഷ്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്ത്തിയത്. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ക്രൊയേഷ്യയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സേമിയാണിത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും […]
പ്രതിഷേധം ക്രീസിൽ: ഇന്ത്യ – ആസ്ത്രേലിയ മത്സരത്തിനിടെ നാടകീയ രംഗങ്ങൾ
ഇന്ത്യ – ആസ്ത്രേലിയ ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി പ്രതിഷേധം. പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് രണ്ട് യുവാക്കൾ പ്ലക്കാർഡുമായി ഫീൽഡിലിറങ്ങിയത്. അദാനി ഗ്രൂപ്പിന്റെ ആസ്ത്രേലിയയിലുള്ള കൽക്കരി പദ്ധതിക്കെതിരായ പ്രതിഷേധമായിരുന്നു ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും നീങ്ങിയത്. അസ്ത്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്ദീപ് സെെനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ‘നോ വൺ ബില്യൺ ഡോളർ അദാനി ലോൺ’ എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ ഗ്രൗണ്ടിലിറങ്ങിയത്. ആസ്ട്രേലിയയില്‍ കല്‍ക്കരി ഖനി തുടങ്ങാന്‍ അദാനിക്ക് എസ്.ബി.ഐ 5,000 […]