വൈദ്യുതി ചാർജ് വർധന, ഇന്ധന വില വർധന, കാരുണ്യ പദ്ധതി നിർത്തലാക്കൽ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. ഈ മാസം 18ന് എം.എൽ.എമാര്‍ സെക്രട്ടറിയേറ്റ് ധർണ നടത്തും. 15ന് പഞ്ചായത്ത് തലങ്ങളിൽ ഏകദിന ധര്‍ണ സംഘടിപ്പിക്കും. കാരുണ്യ പദ്ധതി പൂർണാർത്ഥത്തിൽ നിലനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
Related News
വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടി
സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷ രൂപ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ട്ടമായത്. പല തവണകളായാണ് പണം പിൻവലിച്ചത്. ( kozhikode cyber crime woman lost 19 lakh rupees ) ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെ നഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ലക്ഷങ്ങളായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതൽ […]
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19ന്
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക. എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരുള്‍പ്പെടുന്ന ഒന്നാം സമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്മാന്. സംവിധായകന് കെഎം മധുസൂദനന് ചെയര്‍മാനായ രണ്ടാം സമിതിയില്‍ നിര്‍മാതാവ് […]
എസ്.എഫ്.ഐക്കാരുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫീസുകളെന്ന് മുല്ലപ്പള്ളി
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നതു കൊണ്ടാണ് നടപടിയെടുക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നതോടെ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് വി.എം സുധീരനും പറഞ്ഞു.