തിരുവനന്തപുരത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നെടുമങ്ങാട് സ്വദേശി മഹാദേവനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഹാദേവന് ഉള്‍പ്പെടെയുള്ളവര്‍ തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ പോയിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് പനി ബാധിച്ചത്. നാല് ദിവസമായി ചികിത്സയിലായിരുന്നു.
Related News
ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ എക്സൈസ് പിടികൂടി; സംഭവം അമരവിള ചെക്ക്പോസ്റ്റിൽ
ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ അമരവിള എക്സൈസ് പിടികൂടി. എയർബസിൽ ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായാണ് യുവാക്കൾ പിടിയിലായത്. കരിക്കകം വിജിത്, പ്രാവച്ചമ്പലം വിഷ്ണു എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. അമരവിള ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെ 11.30നാണ് സംഭവം. യുവാക്കളെയും ഇരുതലമൂരിയേയും ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ദുർമന്ത്രവാദത്തിനാണ് രഹസ്യമായി ഇരുതല മൂരിയെ കടത്തിക്കൊണ്ടുവന്നതെന്ന് പറയുന്നു. നിരുപദ്രവകാരിയായ ഇരുതലമൂരി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. വാലിന്റെ ഭാഗം ഉരുണ്ട് തലപോലിരിക്കുന്നതിനാൽ ഇവയ്ക്ക് രണ്ടുതല (ഇരുതല) യുണ്ടെന്നു തോന്നും. […]
‘ബജറ്റിൽ അനുവദിച്ച തുക കൊണ്ട് ഒന്നും ചെയ്യാനാകില്ല’; സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിയെ പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ
സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിയെ പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ. ബജറ്റിൽ അനുവദിച്ച തുക കൊണ്ട് കെഎസ്ആർടിസിയിൽ ഒന്നും ചെയ്യാൻ ആകില്ലെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് എം വിൻസെന്റ് പറഞ്ഞു. തൊഴിലാളികൾക്ക് ഗുണകരമായ ഒന്നും ബജറ്റിൽ ഇല്ലായിരുന്നു എന്ന് ബിഎംഎസ് കെഎസ്ആർടിസി സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ പ്രതികരിച്ചു. കെഎസ്ആർടിസിയുടെ ആവശ്യങ്ങൾ അനുസരിച്ചുള്ള പ്രഖ്യാപനമല്ല ബജറ്റിൽ ഉണ്ടായതെന്നാണ് ടിഡിഎഫ് വിലയിരുത്തുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച 128 കോടി കൊണ്ട് ഒന്നും ചെയ്യാനാകില്ല. വരുന്ന മൂന്ന് വര്‍ഷം 1000 ഡീസൽ […]
കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഏറ്റെടുത്തത് 18,179 കോടി രൂപ !
ശതകോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പൊതുമേഖലാ ബാങ്കുകളെ കബിളിപ്പിച്ച് 22,585,83 കോടി രൂപയാണ് വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ തട്ടിയത്. വിദേശത്തേക്ക് കടന്ന് കളഞ്ഞ ഇവർ തിരികെ രാജ്യത്തെത്തി വിചാരണ നേരിടണം. റിയൽ എസ്റ്റേറ്റ്, മറ്റ് വസ്തുവകകൾ എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടെത്തിയത്. ഏറ്റെടുത്ത പതിനെണ്ണായിരം കോടിയിൽ 969 കോടി രൂപ വിദേശത്ത് നിന്നുമാണ് […]