ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്റ് മത്സരം 10 ഓവര്‍ പിന്നിട്ടപ്പോള്‍ ആധിപത്യത്തോടെ ഇന്ത്യ. 10 ഓവറില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്കെതിരെ വെറും 27 റണ്‍സ് മാത്രമാണ് കീവികള്‍ക്ക് നേടാനായത്. ഒരു റണ്‍സ് നേടുന്നതിനിടെ ഗപ്ടിലിനെ ബുംറ പുറത്താകിയതോടെയും മികച്ച ഫീല്‍ഡിങ്ങിലൂടെയും ന്യൂസിലാന്റിന് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നായകന് കെയിന്‍ വില്യംസണും ഹെന്റി നിക്കോള്‍സുമാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലാന്റ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെടുത്തിട്ടുണ്ട്.
Related News
കിവീസിനെ അനായാസം തോല്പിച്ച് ഇന്ത്യ
രണ്ടാം ടി20യില്‍ ന്യൂസിലന്റിനെ ഏഴ് വിക്കറ്റിന് തോല്പിച്ച് ഇന്ത്യ. 2.3 ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യ കളി ജയിച്ചത്. ബൗളിംങില്‍ രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും ബാറ്റിംങില്‍ കിവീസിനെതിരെ തുര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയുമായി കെ.എല്‍ രാഹുലും(57*) ശ്രേയസ് അയ്യരുമാണ്(44) ഇന്ത്യക്കുവേണ്ടി തിളങ്ങിയത്. ആദ്യ ടി20 നടന്ന ഈഡന് പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ ഒതുങ്ങിയപ്പോഴേ കിവീസ് മാനസികമായി തോറ്റിരുന്നു. ആദ്യ കളിയില്‍ 204 റണ്‍സിന്റെ വിജയലക്ഷ്യം പോലും പ്രതിരോധിക്കാന്‍ കഴിയാതിരുന്ന […]
അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇരുടീമുകളും നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. നാട്ടിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. മികച്ച പോരാട്ടം നടത്തിയിട്ടും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് മാത്രം പോയിന്റ് പട്ടികയില്‍ പിന്നാക്കം പോയ രണ്ട് ടീമുകള്‍. ഈ ലോകകപ്പിലെ അത്ഭുത ടീമാകുമെന്ന് കരുതപ്പെട്ട രണ്ട് ടീമുകള്‍. ഒടുവില്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവസാന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഏഷ്യന്‍ ശക്തികളായി […]
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പേരും ചിഹ്നവും ദുരുപയോഗം ചെയ്താല്‍ നടപടി
2022 ലോകകപ്പ് ഫുട്ബോളിന്റെ പേരും ചിഹ്നവുമുള്‍പ്പെടെയുള്ള ഫിഫയുടെ ബൗദ്ധിക സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകകപ്പിന്റെ പ്രാദേശിക സംഘാടക ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കാണുകയാണെങ്കില്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. 2002ലെ പകര്‍പ്പവകാശ സംരക്ഷണനിയമത്തിലെ ഏഴാം നമ്പര്‍ പ്രകാരവും സമാനമായ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ചട്ടങ്ങള്‍ പ്രകാരവും ഖത്തര്‍ ലോകകപ്പിന്റെ ബൗദ്ധിക സ്വത്തുക്കളുടെ പൂര്‍ണമായ അധികാരം ഫിഫയില്‍ നിക്ഷിപ്തമാണ്. ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം, ടൂര്‍ണമെന്റ് ട്രോഫി, […]