സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയില്‍. ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലും തോലുമായി മാറി. പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍ദേശം നല്കി.
Related News
സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം
സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം. ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടര്‍ന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ഹാജർ 50 ശതമാനം നിലയാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി ധന വകുപ്പില്‍ 25 ലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭാഗികമായി അടച്ചിരുന്നു. ഹൗസിങ് സഹകരണ സംഘം ഓഫീസും അടച്ചു. അതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിലും നിയമവകുപ്പിലും രോഗം പടര്‍ന്നത്.ഇതോടെ ജീവനക്കാര്‍ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച കാന്റീന് സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോവിഡ് […]
ഡല്‍ഹി കരോള്‍ ബാഗിലെ തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിദ്യാസാഗറിന്റെയും നളിനയമ്മയുടെയും സംസ്കാരം ചേരാനെല്ലൂരും ജയശ്രീയുടെ സംസ്കാരം ചോറ്റാനിക്കരയുമായിരിക്കും നടക്കുക. തീപിടിത്തമുണ്ടായ ഹോട്ടലിലെ ഉടമകള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹാഘോഷത്തിന് ശേഷം ഡല്‍ഹിയിലെത്തിയ ബന്ധുക്കളെല്ലാം രണ്ട് ദിവസം ഹരിദ്വാറിലേക്ക് യാത്ര പുറപ്പെടാനിരിക്കെയായിരുന്നു ദുരന്തം. ജനല്‍ ചില്ല് തകര്‍ത്താണ് സംഘത്തിലുണ്ടായിരുന്ന പത്ത് പേരെയും അഗ്നിശമനസേ രക്ഷപ്പെടുത്തിയത്. മറ്റ് മൂന്ന് പേരും സഹായം എത്തും മുമ്പ് തന്നെ മരിക്കുകയായിരുന്നു. ഡല്‍ഹിയിലെ […]
കണ്ണൂരില്‍ നായാട്ടിനിറങ്ങിയ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു
കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നി(55)ആണ് വെടിയേറ്റ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന് നിഗമനം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോര്‍ട്ട് ഉടമയാണ് ബെന്നി. നായട്ടിന് ഇറങ്ങിയ ബെന്നിയ്ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. തോക്ക് പാറയുടെ മുകളില്‍ വച്ചപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.