യർ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്മെന്റില് മെറിറ്റ് അട്ടിമറി. വർധിപ്പിച്ച 10 ശതമാനം അധിക സീറ്റിലെ പ്രവേശനത്തിലാണ് മെറിറ്റ് അട്ടിമറി. ഉയർന്ന മാർക്ക് നേടിയവരെ മറികടന്ന് പ്രവേശനം നടക്കുന്നു. പരാതിയെ തുടര്ന്ന് ഉയർന്ന മാർക്ക് നേടിയവർക്ക് പുതിയ അവസരമൊരുക്കാനാണ് ഡയറക്ട്രേറ്റിന്റെ നീക്കം.
ഹയർ സെക്കണ്ടറി പ്രവേശനത്തിന് സീറ്റ് ക്ഷാമം നേരിട്ടപ്പോൾ മൂന്നാമതായി വർധിപ്പിച്ച 10 ശമതാനം സീറ്റിലെ പ്രവേശനത്തിലാണ് ഏകജാലകത്തിലൂടെ ലഭിക്കേണ്ടുന്ന വിദ്യാർഥികളുടെ അവകാശം നിഷേധിക്കുന്നത്. നേരത്തെ ഏകജാലക രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തിനോ അവസരം ലഭിക്കേണ്ടിയിരുന്നു. ഇതിനു ശേഷമേ പുതിയ അപേക്ഷകരെ പരിഗണിക്കാവു. എന്നാൽ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇതെല്ലാം അട്ടിമറിക്കുകയാണ്. ഇതോടെ ഉയർന്ന മാർക്കുള്ള വിദ്യാർഥികൾ അവർക്ക് അവകാശപ്പെട്ട വിഷയവും സ്കൂളും തെരഞ്ഞെടുക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്. ഇതുവഴി സമുദായ ക്വാട്ടയിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർഥികളുടെ അവസരവും കവർന്നെടുത്തിട്ടുണ്ട്.
നേരത്തെ പ്രവേശനം നേടിയവർക്കുള്ള കോന്പിനേഷൻ മാറ്റത്തിന് അവസരം നൽകാത്തത് വീഴ്ചയായിട്ടും ഹയർസെക്കണ്ടറി ഡയറക്ട്രേറ്റ് അത് മറച്ച് വക്കുകയാണ്. ഇതോടെ കോമ്പിനേഷൻ മാറ്റത്തിനും മെച്ചപ്പെട്ട സ്കൂൾ തെരഞ്ഞെടുക്കാനും പ്രത്യേക അവരമൊരുക്കാനാണ് ഡയറക്ട്രേറ്റിന്റെ ശ്രമം. എന്നാൽ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റായ 10 ശതമാനത്തിലും പ്രവേശനം പൂർത്തീകരിച്ച ശേഷം ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് എങ്ങനെ അവകരം ലഭിക്കുമെന്ന ആശങ്ക ബാക്കിയാണ്.