കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് രണ്ട് മണി വരെ പിരിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. അധിര്‍ രഞ്ജന്‍ ചൌധരിയും കൊടിക്കുന്നില്‍ സുരേഷുമാണ് നോട്ടീസ് നല്‍കിയത്.
Related News
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇരുവിഭാഗങ്ങളും പങ്കിടണമെന്ന് നിര്‍ദ്ദേശം
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്ന് കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ നിര്‍ദേശം. ഇനിയുള്ള കാലാവധി കേരളകോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ പങ്കിടണമെന്നാണ് നിര്‍ദേശം. എന്നാല്‍ ആര് ആദ്യം സ്ഥാനം ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. അതേസമയം ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
കനത്ത മഴ; ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു
ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്ന് പേർ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. നിർത്താതെ പെയ്യുന്ന മഴയാണ് കെട്ടിടം തകർന്നു വീഴാൻ ഇടയാക്കിയതെന്നാണ് വിവരം. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫർഷ് ഖാന ലാഹോറി ഗേറ്റിലെ വാൽമീകി മന്ദിറിന് സമീപം വൈകുന്നേരം 7:30 ഓടെയാണ് അപകടം നടന്നത്. നാലു പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഓൾഡ് ഡൽഹി ഏരിയയിൽ സ്ഥിതി ചെയ്യുന്ന […]
രാജകുമാരി പെരിയ കനാലിന് സമീപത്തെ മണ്ണിടിച്ചിലിന് കാരണം മലമുകളിലെ റോഡ് നിര്‍മാണമെന്ന് നാട്ടുകാര്‍
ഇടുക്കി രാജകുമാരി പെരിയ കനാലിന് സമീപത്തെ മണ്ണിടിച്ചിലിന് കാരണം മലമുകളിലെ റോഡ് നിര്‍മാണമെന്ന് നാട്ടുകാര്‍. വലിയ തോതിലുള്ള പാറഖനനം ഭൂമി ഇടിഞ്ഞുതാഴാന്‍ കാരണമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അപകടഭീഷണിയെത്തുടര്‍ന്ന് മലയടിവാരത്തുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. രാജകുമാരി പഞ്ചായത്തിലെ ബി-ഡിവിഷന് പെരിയകനാല്‍ പീക്കാട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭൂമി വിണ്ടുകീറി ഇടിഞ്ഞു താന്നത്. പെരിയകനാല്‍ മുതല്‍ ബി ഡിവിഷന് വരെയുള്ള റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് ഇതിനുപിന്നിലെന്ന് നാട്ടുകാര്‍തന്നെ പരാതിപ്പെടുന്നു. റോഡ് നിര്‍മാണം ആരംഭിച്ചതുമുതല്‍ കഴിഞ്ഞ പ്രളയകാലത്തും ഇവിടെ ഭൂമി ഇടിഞ്ഞു […]