ബിഹാറിലെ മസ്തിഷ്ക്കജ്വര മരണങ്ങൾ ഏറ്റവും ബാധിച്ചത് ലിച്ചി കർഷകരെയാണ്. രോഗത്തിന് കാരണം ലിച്ചി പഴമാണെന്ന പ്രചാരണമാണ് ഇവർക്ക് വിനയായത്. ആത്മഹത്യ മാത്രമാണ് പോംവഴിയെന്ന അവസ്ഥയിലാണ് കർഷകർ.
ലിച്ചി പഴത്തിന്റെ തലസ്ഥാനമാണ് മുസാഫർപൂർ. പക്ഷേ തെരുവോരങ്ങളിൽ പഴവില്പന കാണാനായില്ല. എല്ലാം പൊലീസ് അടിച്ചു തകർത്തു. പഴങ്ങൾ കൊണ്ടുപോയിരുന്ന വാഹനങ്ങൾ ചിലർ തടയുകയും കത്തിക്കുകയും ചെയ്തു. ഏതോ കർഷക ലോബികളാണ് ലിച്ചി പഴത്തിനെതിരായ നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലിച്ചി പഴ കയറ്റുമതിക്കാർ ചൈനയാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.