ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത , വാക്കുകള്‍ കിട്ടാതെ വിതുമ്പി.
Related News
പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയിൽ പിടിവലി
പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബി.ജെ.പിയിൽ പിടിവലി. സീറ്റിനായി പി.എസ് ശ്രീധരന്‍പിള്ളക്കും കെ സുരേന്ദ്രനും എം.ടി രമേശിനും പുറമെ അൽഫോൺസ് കണ്ണന്താനവും കേന്ദ്ര നേതൃത്വത്തെ ആഗ്രഹം അറിയിച്ചു. വൈകീട്ട് ഡൽഹിയിൽ ചേരുന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പരിഗണിക്കും. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ. അത് ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടക്കായാണ് വടംവലി ശക്തമായിരിക്കുന്നത്. കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, […]
രാഹുല്‍ വയനാടും പ്രിയങ്ക വരാണസിയിലും മത്സരിച്ചേക്കും?
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടും സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരാണസിയിലും മത്സരിച്ചേക്കുമെന്ന് സൂചന. സ്ഥാനാര്‍ഥിത്വത്തില്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രിയങ്കക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ലീഗിന്റെ മൂന്നാം സീറ്റ്; തീരുമാനം കേരള നേതാക്കൾ എടുക്കണം; ഹൈക്കമാൻഡ് ഇടപെടില്ല
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതിൽ ഹൈക്കമാൻഡ് ഇടപെടില്ല. ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണെന്നും തീരുമാനം കേരള നേതാക്കൾ എടുക്കട്ടെയെന്നും എഐസിസി. മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായി മുസ്ലിം ലീഗ് ചർച്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകാമെന്നുള്ള നിലപാടിലാണ് കോൺഗ്രസ്. എന്നാൽ സീറ്റില്ലെങ്കിൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകളും ഉയർന്നു. അതേസമയം ലീഗ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട്ട് നാളെ നിർണായക യോഗം ചേരും. കോൺഗ്രസുമായുള്ള ചർച്ച […]