ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നു. രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു നിര്‍മ്മാതാവാകുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. പക്രുവും ഹരീഷ് കണാരനും ശ്വേതാ മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റര്‍ടെയിനറായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗിന്നസ് പക്രു എന്ന അജയ്കുമാറും സംവിധായകന് രഞ്ജിത് സ്കറിയയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചായാഗ്രഹണം പ്രദീപ് നായരു സംഗീതം രതീഷ് വേഗയും നിര്‍വഹിക്കുന്നു.
Related News
വികാരാധീനനായി വിജയ്; വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം
വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നടന് വിജയും പ്രിയ ക്യാപ്റ്റന്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഇന്നലെ രാത്രി ദളപതി വിജയ് അന്തിമോപചാരം അർപ്പിക്കാൻ ചെന്നൈ കോയമ്പേഡിലെ ഡിഎംഡികെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ചപ്പോള്‍ വിജയ് വികാരാധീനനായി.വികാരാധീനനായ അദ്ദേഹം വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും രണ്ട് മക്കളായ വിജയ പ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെയും അനുശോചനം അറിയിച്ചു. കാറിലേക്ക് പോകുന്നതിനിടെ അവിടെ തടിച്ചുകൂടിയ ആരാധകർ അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിജയ് […]
ബേസില്‍ ജോസഫ് അച്ഛനായി; മകളുടെ പേര് ‘ഹോപ് എലിസബത്ത് ബേസില്‍’
നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ് എലിസബത്ത് ബേസില്‍’ എന്നാണ് മകളുടെ പേര്.basil joseph and wife blessed with a baby girl ‘ഞങ്ങളുടെ കുഞ്ഞ് മാലാഖയുടെ വരവ് സന്തോഷത്തോടെ അറിയിക്കുകയാണ്. ‘ഹോപ് എലിസബത്ത് ബേസില്‍’!!. ഇതിനോടകം അവള് ഞങ്ങളുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു. അവള് വളരുന്നത് കാണാനും അവളില്‍ നിന്ന് പഠിക്കാനും ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല’. ബേസില്‍ ജോസഫ് കുറിച്ചു. ഭാര്യ […]
ഇത് മലയാള സിനിമയ്ക്കൊരു മാതൃക, ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം; ഓ മൈ ഡാര്‍ലിംഗിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റ്
അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ചിത്രത്തെ കുറിച്ച് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി ശൈലേഷ്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ […]