India Kerala

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കൂടി

ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍ വില 2 രൂപ 51 പൈസ വര്‍ധിച്ചു. ഡീസലിന് 2 രൂപ 48 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 2 രൂപ 50 പൈസ കൂടി.

രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സൂചനയുണ്ടായിരുന്നു. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. സ്വര്‍ണത്തിന്റെ വിലയും വരുംദിവസങ്ങളില്‍ വര്‍ദ്ധിക്കാനാണ് സാധ്യത.