നെടുങ്കണ്ടം കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പിയെ രക്ഷിക്കാൻ മന്ത്രി എം.എം മണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം സഭയില്‍. മന്ത്രി മണി എസ്.പിയുമായി രഹസ്യ ചർച്ച നടത്തിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കസ്റ്റഡി മർദ്ദനം നടത്തുന്നവർ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
നെടുങ്കണ്ടത്ത് ഓട്ടോ ഡ്രൈവർ ഹക്കീം കസ്റ്റഡി മർദ്ദനത്തിനിരയായ സംഭവമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ചത് .എന്നാൽ ആഭ്യന്തര വകുപ്പ്, മന്ത്രി എം.എം മണി. ഇടുക്കി എസ്.പി എന്നിവർക്കെതിരായ ആക്രമണമായി അത് മാറി . സംരക്ഷിക്കുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കസ്റ്റഡി മർദ്ദനം ആവർത്തിക്കുന്നത്. കസ്റ്റഡി മരണത്തിൽ പ്രധാനപ്രതി ഇപ്പോൾ ശ്രമം നടക്കുന്നത്.
കുറ്റക്കാരെ സംരക്ഷിക്കുന്ന രീതി ഈ സർക്കാർ ഇല്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു രാജ്കുമാർ, ഹക്കീം കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ് കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രഖ്യാപനങ്ങൾ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും നടപടി ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഷാഫി പറമ്പിലിന്റെ പ്രസംഗം സ്പീക്കർ നിയന്ത്രിച്ചതിനെ ചൊല്ലി പ്രതിപക്ഷവും സ്പീക്കറും തമ്മിൽ. തർക്കമുണ്ടായി .ഇതിൽ ഭരണപക്ഷ അംഗങ്ങൾ കൂടി ഇടപെട്ടതോടെ സഭ അല്പസമയം പ്രക്ഷുബ്ദമായി. സ്പീക്കർ ചെയറിൽനിന്ന് എഴുന്നേറ്റതോടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങിപ്പോയത്.