ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ശബരിമല കര്‍മസമിതി. നിയമ നിർമ്മാണം നടന്നില്ലെങ്കിൽ ഇതുവരെ ചെയ്തതൊക്കെ പാഴ് വേലയാകുമെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനറുടെ റിപ്പോര്‍ട്ട്. സംസ്ഥാന സർക്കാർ കുഴിച്ച കുഴിയിൽ പ്രവര്‍ത്തകര്‍ വീണു. കർമ്മ സമിതിക്ക് എതിരെയുണ്ടായ കേസുകളും പ്രവർത്തനത്തിനെ തളർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Related News
നേമത്ത് പ്രചാരണത്തിനെത്താത്തതിൽ പരാതിയറിയിച്ച് മുരളീധരൻ; മൂന്നിന് എത്തുമെന്ന് പ്രിയങ്ക ഗാന്ധി
കേരളത്തിൽ പ്രചാരണത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതിൽ പരാതിയുമായി സ്ഥാനാർഥി കെ. മുരളീധരൻ. പരാതി മുരളീധരൻ പ്രിയങ്ക ഗാന്ധിയെ നേരിട്ടറിയിച്ചു. പ്രിയങ്ക ഗാന്ധി നേമത്ത് പര്യടനം നടത്തിയില്ലെങ്കിൽ അത് മറ്റ് വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നൽകി. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മൂന്നാം തീയതി അവർ വീണ്ടുമെത്തുക. നേമത്ത് പ്രചാരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന് മുരളീധരൻ പറഞ്ഞു. […]
കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചു
കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നീക്കം. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നിർദേശം പരിശോധിച്ച് വരികയാണെന്നും അതുവരെ തെരഞ്ഞടുപ്പ് മരവിപ്പിക്കുകയാണെന്നും കമ്മീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് വാര്‍ത്താകുറിപ്പിലുള്ളത്. ഇന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങാനിരിക്കെയാണ് കമ്മീഷന്റെ ഇടപെടൽ. വയലാർ രവി, അബ്ദുൽ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്. ഏപ്രിൽ 12ന് വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു ഈ മാസം […]
ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു. പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. അനിൽ കുമാറിൻ്റെ പ്രവൃത്തി വകുപ്പിനെ അപകീർത്തിപ്പെട്ടുതുന്നതെന്നാണ് കണ്ടെത്തൽ.