തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്. നേരിട്ട് പണം വിതരണം ചെയ്യുന്ന സ്വഭാവത്തിലുള്ള പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ഇത്തരം പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹരജിയില്‍ ആരോപണം. കര്‍ഷകര്‍ക്ക് 6000 രൂപ ധനസഹായം പ്രഖ്യാപിച്ച പദ്ധതി തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചാണ് ഹരജി.
Related News
നിലയ്ക്കലിലെ പരിശോധന ശക്തമാക്കി
തൃപ്തി ദേശായി വീണ്ടും ശബരിമല കയറാന്‍ കേരളത്തിലേക്ക് വന്നതോടെയാണ് നിലയ്ക്കലില്‍ പരിശോധന വീണ്ടും ശക്തമാക്കിയത്. ഈ സീസണ് തുടങ്ങിയപ്പോള്‍ മുതല്‍ നിലയ്ക്കലില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന നിലപാട് എടുത്തതോടെ യുവതികളെ തടയാനുള്ള ദൌത്യം ഇത്തവണ പൊലീസ് ഏറ്റെടുക്കുകയായിരുന്നു. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം യുവതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് നടത്തുന്നുണ്ട്. യുവതികള്‍ ഉണ്ടെങ്കില്‍ അവരെ പിന്തിരിപ്പിച്ച് വടുന്ന ജോലികളാണ് ഇവിടെ നടക്കുന്നത്. ഇതിനായി വനിത പൊലീസുമുണ്ട്. അറിയാതെ എത്തുന്ന സ്ത്രീകളും […]
സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായിട്ട് 6 ദിവസമാകുന്നു
ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായിട്ട് 6 ദിവസമാകുന്നു. കുറ്റക്കാർ പ്രബലരായതിനാൽ പൊലീസ് സമ്മർദ്ദത്തിൽ ആണെന്നും ജീവിച്ചിരിക്കുന്നതു വരെ നീതിക്കായി പോരാടുമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.പെൺകുട്ടിയെ സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് പ്രതികരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഷാജഹാന്‍പൂര്‍ എസ്.എസ് നിയമ കോളജിലെ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വീഡിയോ സന്ദേശം അയച്ചത്. സ്വാമി ചിന്മയാനന്ദ് ജീവിതം നശിപ്പിച്ച നിരവധി പേരുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടി […]
ബിജെപി രണ്ട് ഇന്ത്യസൃഷ്ടിച്ചു; ഒന്ന് പണക്കാരനും രണ്ട് പാവപ്പെട്ടവനും; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ചെയ്തത് തന്നെയാണ് പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി രാജ്യത്ത് ചെയ്യുന്നത്. സമ്പന്നര്‍, സാധാരണക്കാര്‍ എന്ന വേര്‍ത്തിരിവ് സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. എല്ലാം ധനികര്‍ക്ക് എടുത്ത് നല്‍കുകയാണെന്നും ഗുജറാത്തില്‍ നടന്ന ആദിവാസി സത്യാഗ്രഹ റാലിയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നോടിയായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം. ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ ആശയവിനിമയം നടത്താനും സാധ്യതയുണ്ട്. 2014ല്‍ നരേന്ദ്ര […]