ഒരു ചെറിയ അശ്രദ്ധ മതി നമ്മുടെ ജീവിതം മാറിമറിയാന്‍. വീട്ടമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അടുക്കളയില്‍ നൂറു കൂട്ടം ജോലിക്കിടയിലായിരിക്കും ഷര്‍ട്ട് ഇസ്തിരിയിട്ടില്ലെന്നും കുട്ടികളെ റെഡിയാക്കിയില്ലെന്നുമുള്ള പെട്ടെന്നുള്ള ചിന്തയില്‍ നെട്ടോട്ടമോടുന്നത്. ഈ സമയത്തായിരിക്കും അടുപ്പില്‍ പാല് വച്ചിട്ടുണ്ടെന്ന് ഓര്‍ക്കുന്നത്. ഈ ഓട്ടത്തിനിടയിലായിരിക്കും അശ്രദ്ധ കൊണ്ട് പല അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നത്. അടുക്കള ജോലിക്കിടയില്‍ ഭാര്യക്ക് പറ്റിയ വലിയൊരു അപകടത്തെക്കുറിച്ച് യുവാവ് പങ്കുവച്ച കുറിപ്പ് ഇത്തരം സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മിക്സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് കണ്ണൂര്‍ സ്വദേശിയായ സനോജ് എന്ന യുവാവാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
മിക്സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഭര്‍ത്താവ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .കണ്ണൂര്‍ സ്വദേശിയായ സനോജ് എന്ന യുവാവാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മിക്സിയില്‍ കൈ കുടുങ്ങി അപകടങ്ങൾ ഇനിയാര്‍ക്കും സംഭവിക്കരുതെന്ന ഉദ്ദേശത്തോടെയാണ് യുവാവിന്റെ കുറിപ്പ്.