കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരഞ്ഞു അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 9.20ന് ദമാമിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ ഉരഞ്ഞത്. വിമാനത്തിന് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. 180 യാത്രക്കാര്‍ വിമാനത്തിനകത്തുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Related News
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 17 എം.പിമാര്‍ക്ക് കോവിഡ്
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 17 എം.പിമാര്‍ക്ക് കോവിഡ്. 12 ബിജെപി എംപിമാര്‍ക്കും രണ്ട് ബൈ.എസ്.ആര് എംപിമാര്‍ക്കും ശിവസേന, ഡി.എം.കെ, ആര്.എല്‍.പി എന്നീ പാര്‍ട്ടികളിലെ ഓരോ എം.പിമാര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ഇന്നലെയും ഇന്നുമായി നടത്തിയ കോവിഡ് ടെസ്റ്റിങ്ങിലാണ് ഫലം പോസിറ്റീവായത്. പോസിറ്റീവായവരില്‍ സുഗന്ധ മജുംദാര്‍ എം.പി തനിക്ക് കോവിഡാണെന്ന് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. തന്നോടൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ഏവരും ദയവായി നിരീക്ഷണത്തില്‍ പോവുകയെന്നും സുഗന്ധ മജുംദാര്‍ എം.പി കുറിച്ചു. പാര്‍ലമെന്റിലെ 785 എം.പിമാരില്‍ […]
അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!
ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിയിലേക്ക് ഇതരപാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണ്. കോണ്‍ഗ്രസാണ് ഈ ഒഴുക്കില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎഎമ്മും ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ട്. 2018ല്‍ മൂന്ന് പതിറ്റാണ്ട് നീണ്ട് നിന്ന ഇടത് ഭരണം അവസാനിപ്പിച്ചാണ് ബിജെപി ത്രിപുരയില്‍ ഭരണം പിടിച്ചെടുത്തത്. പിന്നാലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന ബിശ്വജിത്ത് ദത്ത അടക്കമുളള നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. സിപിഎമ്മിന്റെ രാജ്യസഭാംഗം ജര്‍ണാ […]
കാര്‍ട്ടൂണ്‍ വിവാദത്തില്‍ എ.കെ ബാലനെ തള്ളി കാനം
കാർട്ടൂൺ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെ തള്ളി കാനം രാജേന്ദ്രന്. ജൂറിയെ നിശ്ചയിച്ച് പുരസ്കാരം പ്രഖ്യാപിച്ചാൽ കൊടുക്കാനുള്ള അധികാരം അവർക്കുണ്ട്. മറിച്ചു പറയാനുള്ള അധികാരം മന്ത്രിക്കു ഉണ്ടെന്നു തോന്നുന്നില്ലെന്നും കാനം പറഞ്ഞു.