മലപ്പുറം ചെറുകാവ് ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു. വെങ്ങാവ് സ്കൂളിന് സമീപമാണ് ഗ്യാസ് ചോർച്ച. കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ ഗതാഗതം തടഞ്ഞു. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. സമീപത്തെ സ്കൂളിലെ കുട്ടികളെ ഒഴുപ്പിക്കുകയാണ്. ഐ.ഒ.സി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Related News
മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന് ക്ലീന്‍ചിറ്റ് നല്കി യൂണിവേഴ്സിറ്റികള്‍
മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്കി യൂണിവേഴ്സിറ്റികള്‍. എം.ജി യൂണിവേഴ്സ്റ്റിയും സാങ്കേതിക സര്‍വകലാശാലയും ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്കി. വിവാദ അദാലത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിവരം.
ഗൂഗിള്‍- റിലയന്‍സ് ജിയോ സഹകരണം; പുതിയ ഫോണ്‍ വിപണിയിലേക്ക്
റിലയന്‍സ് ജിയോയും ഗൂഗിളും ചേര്‍ന്ന് വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബറില്‍ വിപണിയില്‍ എത്തും. സെപ്റ്റംബര്‍ 10 ന് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. വിപണിയിലെ ഏറ്റവും വിലക്കറവില്‍ ലഭിക്കുന്ന 4 ജി ഫോണ്‍ ആയിരിക്കും ഇത്. എന്നാല്‍ ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയ ആഡ്രോയ്ഡ് അപ്ഡേഷനും സ്മാര്‍ട്ട് ക്യാമറ സംവിധാനവും ട്രാന്സലേഷന് സൗകര്യത്തോടെയുമാകും ഫോണ്‍ ഇറക്കുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു.
കാരുണ്യ ഫാര്‍മസികള്‍ വഴിയുളള മരുന്ന് വിതരണം നിലച്ചു; ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍
സംസ്ഥാനത്തെ ഹീമോഫീലിയ രോഗികളുടെ ജീവന് രക്ഷാ മരുന്ന് വിതരണം നിലച്ചു. കാരുണ്യ ഫാര്‍മസികള്‍ വഴിയാണ് ഇവര്‍ക്കുള്ള മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. കോടിക്കണക്കിന് രൂപ കുടിശികയായതോടെയാണ് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയത്. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ രോഗികള്‍. മൂവായിരത്തോളം ഹീമോഫീലിയ രോഗികളാണ് സംസ്ഥാനത്ത് ആകെയുളളത്. കാരുണ്യ ഫാര്‍മസികള്‍ വഴി സൌജന്യമായാണ് ഇവര്‍ക്ക് ഇതുവരെ മരുന്ന് ലഭിച്ചിരുന്നത്. എന്നാല്‍ ജനുവരി മാസം മുതല്‍ മരുന്നുകളുടെ വിതരണം നിലച്ചിരിക്കുകയാണ്. ഫാക്ടര്‍ 9, ഫാക്ടര്‍ 8, ഫീബ എന്നീ […]