ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 24 പേര് മരിച്ചു. ജമ്മുകശ്മീരിലെ കിഷ്ത്വറിലാണ് അപകടം നടന്നത്. 13 പേര് പരിക്കുകളോടെ ആശുപത്രിയിലാണ്. ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് അപകടം നടന്ന കിഷ്ത്വര്‍. ഇന്ന് പുലര്‍ച്ചെ 7:50നാണ് അപകടം സംഭവിച്ചത്. JK 17/6787 എന്ന ബസാണ് ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞത്.
Related News
രാമക്ഷേത്രത്തിനുള്ള ഭീമൻ അമ്പലമണി അയോധ്യയിൽ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി ദിവസങ്ങൾ മാത്രം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഇതിനിടെ ഭീമൻ അമ്പലമണിയെ വരവേറ്റിരിക്കുകയാണ് രാമക്ഷേത്രം. ലക്ഷങ്ങൾ വിലമതിക്കുന്ന പടുകൂറ്റൻ മണി ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിൽ നിന്നും ട്രെയിൻ മാർഗം ചൊവ്വാഴ്ചയാണ് അയോധ്യയിലെത്തിയത്. 2,400 കിലോഗ്രാം ഭാരമുള്ള അമ്പലമണി നിർമിച്ചിരിക്കുന്നത് ‘അഷ്ടധാതു’ (എട്ട് ലോഹങ്ങൾ; സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിൻ, ഇരുമ്പ്, മെർക്കുറി) കൊണ്ടാണ്. ആറടി ഉയരവും അഞ്ചടി വീതിയുമുള്ള മാണിയുടെ മുഴക്കം രണ്ട് കിലോമീറ്റർ ചുറ്റളവിൽ കേൾക്കാൻ കഴിയും. […]
പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് അനുമതി തേടി
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നു. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തിനെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുവായ അന്വോഷണമാണ് വിജിലന്‍സ് ഇതുവരെ നടത്തിയിരുന്നത്. മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് വിജിലന്‍സ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. അഴിമതി നിരോധന നിയമത്തിൽ 2018ൽ വരുത്തിയ ഭേദഗതി പ്രകാരം […]
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയില്‍ എത്തുക. ചൊവ്വാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. ദുബായ് എക്സ്പോ സന്ദര്‍ശിക്കാന്‍ ജനുവരിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊറോണ മഹാമാരി വ്യാപിച്ച സാഹചര്യത്തില്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇത് നാലാം തവണയാണ് അദ്ദേഹം യുഎഇ സന്ദര്‍ശിക്കുന്നത്. 2015, 2018, 2019 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് […]