കൊല്ലം ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി കുത്തുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related News
ദത്ത് വിവാദം; അനുപമയുടെ പരാതി സർക്കാർ കോടതിയെ അറിയിക്കും
തിരുവനന്തപുരം പേരൂർക്കടയിലെ ദത്ത് വിവാദത്തിൽ നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്കി. അതേസമയം സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ഇന്ന് കോടതിയിൽ പോകാൻ ഇരുന്നതാണെന്നും, അതിന് മുമ്പാണ് സർക്കാർ ഇടപെടൽ ഉണ്ടായതെന്നും […]
കേരളത്തിൽ മോദിയുടെ നിഴൽ ഭരണമെന്ന് വി.ഡി സതീശൻ
സംസ്ഥാനത്ത് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ നിഴൽ ഭരണമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യു.പി പൊലീസിനെ നാണിപ്പിക്കും വിധമാണ് കേരളാ പൊലീസിന്റെ പ്രവർത്തനം. മോഫിയക്ക് നീതി ലഭിക്കാൻ സമരം ചെയ്ത പ്രവർത്തകർക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച പൊലീസ് നടപടി ബി.ജെ.പിയുടെ അതേ മാതൃകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ നിഴൽ ഭരണമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ പൊലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പൊലീസിന്റെ പ്രവർത്തനം. ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥി മോഫിയക്ക് […]
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക ലഭ്യമല്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാകുമെന്നതിലടക്കം കോടതി നിർദേശ പ്രകാരം സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയിൽ പ്രധാനാധ്യാപകർക്ക് ലഭിക്കാനുള്ള […]