പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചവര്‍. രണ്ട് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്നി വാന്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Related News
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് എം. കെ മുനീർ.
മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് ഉപ പ്രതിപക്ഷ നേതാവ് എം.കെ മുനീർ. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോൾ ചങ്കിടിപ്പ് കൂടുന്നത് മറികടക്കാൻ നിലവിലുള്ള കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരുമെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചു. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ഇ. ഡി കുറ്റപത്രത്തിലെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിലാണ് മുനീറിൻ്റെ പ്രതികരണം കുറിപ്പിൻ്റെ പൂർണ രൂപം താഴെ…. സത്യാനന്തര കാലത്ത് സത്യങ്ങൾ മാത്രം പുറത്തു വരുന്നു. 5 ഐഫോൺ സംബന്ധിച്ച അന്വേഷണം നടത്തുമ്പോൾ റിങ്ടോൺ എവിടെ അടിക്കുമെന്ന് ഡിജിപിക്ക് അറിയാം. […]
എസ്.എന്‍.ഡി.പി.യോഗത്തെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു : വെള്ളാപ്പള്ളി നടേശന്
കൊല്ലം : എസ്.എന്‍.ഡി.പി.യോഗത്തെ തകര്‍ക്കാന്‍ ഒരുവിഭാഗം ശ്രമങ്ങള്‍ നടത്തുകയാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആരോപിച്ചു . എസ്.എന്‍.ഡി.പി.യോഗം കാര്യാലയത്തില്‍ യൂണിയന് മേഖലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചയ്ക്കുള്ളില്‍ യോഗം റിസീവര്‍ ഭരണത്തിലെത്തുമെന്നാണ് ഇപ്പോള്‍ നടത്തുന്ന പ്രചാരണം. സാമൂഹികമാധ്യമങ്ങളെ ആയുധമാക്കിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണകള്‍ പരത്തുന്നു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് യോഗവും ട്രസ്റ്റും പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും കേസുകള്‍ കൊടുത്ത് കുടുക്കിക്കൊണ്ടിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു .
മഹാരാഷ്ട്ര; സോണിയ – പവാര്‍ കൂടിക്കാഴ്ച ഇന്ന്
മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശരത് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. സോണിയാ ഗാന്ധിയുമായുള്ള പവാറിന്റെ കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും കോണ്‍ഗ്രസും-ശിവസേനയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ആരംഭിക്കുക. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചക്ക് ശേഷം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് എന്‍.സി.പി വ്യക്തമാക്കുന്നത്. സോണിയ-പവാര്‍ കൂടിക്കാഴ്ചക്ക് ശേഷം ഇരു പാര്‍ട്ടികളിലേയും മറ്റ് നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ശിവസേനയുമായി യോജിക്കാനാവുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് തേടുകയാണെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. അതേസമയം ശിവസേനയുമായുള്ള കൂട്ടുക്കെട്ടിന്റെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് ബി.ജെ.പിയുടേയും പ്രതീക്ഷ. ബാല്‍താക്കറയുടെ അനുസ്മരണ വേദിയില്‍ […]