ഇടുക്കി നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ കസ്തൂരി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പൊലീസ് രാജ്കുമാറിനെ മര്‍ദിച്ചിരുന്നുവെന്നും കസ്തൂരി പറഞ്ഞു. രാജ്കുമാറിന്റെ ആരോഗ്യ നില മോശമായിരുന്നുവെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചതായും ആക്ഷേപമുണ്ട്. രണ്ട് തവണ ഇടുക്കി എസ.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്നാണ് ആക്ഷേപം. രാജ്കുമാറിനെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്.
Related News
അഭയ കേസില്‍ വീണ്ടും വെളിപ്പെടുത്തല്‍
അഭയകേസില്‍ വീണ്ടും വെളിപ്പെടുത്തല്‍. ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് താന്‍ കീറിക്കളഞ്ഞതാണെന്ന് കോണ്‍സ്റ്റബ്ള്‍ എം.എം തോമസ് വെളിപ്പെടുത്തി. കേസില്‍ എട്ടാം സാക്ഷിയായ തോമസ് ആദ്യത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എ.എസ്.ഐ വി.വി അഗസ്റ്റിന് നിര്‍ബന്ധിച്ചതിനാലാണ് ഇൻക്വിസ്റ്റ് റിപ്പോർട്ട് കീറിയതെന്നാണ് തോമസ് വെളിപ്പെടുത്തിയത്. അഗസ്റ്റിനെ നേരത്തേ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതിപക്ഷം വിട്ടുനില്ക്കുമ്പോള് ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ കത്ത്
ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്. രാഹുലിന്റെ കത്ത് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. രാഹുലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രതിപക്ഷം ലോക കേരള സഭയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് രാഹുലിന്റെ കത്ത്. പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്ക്കരിച്ചിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; 1,72,433 പുതിയ കേസുകള്‍
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,433 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,69,449 സാമ്പിളുകള്‍ പരിശോധിച്ചു. 1,008 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,98,983ലേക്കുയര്‍ന്നു. 41,803,318 ഓളം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. 15,33,921 സജീവ കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 2,59,107 പേര് കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,97,70,414ആയി. 10.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി […]