ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താൽക്കാലിക ഡ്രൈവർമാരെയും പെയിന്റർമാരെയും പിരിച്ചുവിടാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇന്നോ നാളെയോ ഇവര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കും. 1565 ഡ്രൈവർമാരേയും 90 പെയിന്റർമാരേയുമാണ് പിരിച്ചുവിടേണ്ടി വരിക. ഇതോടെ ദിവസേന നാനൂറോളം സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത.
Related News
രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്
രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയോട് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ആയിഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അഭിഭാഷകനൊപ്പം ആയിഷ […]
ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചര്‍ക്ക് നേരെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ പീഡനശ്രമം; നടപടി
ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വനംവകുപ്പ് അന്വേഷണം നടത്തി അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. വണ്ടിപ്പെരിയാർ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഗവി ഫോറസ്റ്റ് സ്റ്റേഷൻ വനത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് മൊബൈൽ നെറ്റ്വർക്ക് ലഭിക്കില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന മനോജ് താത്കാലിക വാച്ചറായ […]
ചര്‍ച്ച് ആക്ട് കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ക്രൈസ്തവ സഭ
ചര്‍ച്ച് പ്രോപര്‍ട്ടീസ് ബില്‍ നിയമമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ക്രൈസ്തവ സഭകള്‍. കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ മതനിരപേക്ഷതക്ക് എതിരാണെന്ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ യോഗം വിലയിരുത്തി. ബില്ലില്‍ നിന്ന് പിന്മാറാന് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സഭ തീരുമാനിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് ക്രൈസ്തവ സഭകള്‍ ഇതിനെതിരെ രംഗത്ത് വന്നത്. ചങ്ങനാശേരി അതിരൂപത […]