സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ ഒരു മണിക്കൂറാണ് സമരം. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. 2016ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം.
Related News
‘വിമാനത്തിലെ പ്രതിഷേധം മുൻ എംഎല്‍എ കൂടിയായ നേതാവാണ് പിന്നിൽ’; പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി
വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധം പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത് ഇപിയും ഗൺമാനും തടഞ്ഞത് കൊണ്ടാണ്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. യൂത്ത് കോൺഗ്രസ് അക്രമം ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം ആസൂത്രിതം.എന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാട്സ്ആപ്പ് വഴി ആഹ്വാനം നല്കി.മുൻ എം എല്‍ എ കൂടിയായ നേതാവാണ് പിന്നിൽ. പ്രതിഷേധാക്കാർക്ക് ടിക്കറ്റ് സ്പോൺസര് ചെയ്തത് യൂത്ത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു എന്നാല്‍ വിമാനത്തിനുള്ളില്‍ […]
ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം; ആവേശത്തിൽ കാര്യവട്ടം, ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങും
ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുവര ശ്രീലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും.ട്വന്റി- ട്വന്റിക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെആത്മവിശ്വാസത്തിലാണ് രോഹിതിന്റെ സംഘം. നാണക്കേട് ഒഴിവാക്കാന്‍ ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നു. പരമാവധി ടിക്കറ്റുകള്‍ ഇന്ന് കൊണ്ടു വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കേരള […]
ജമ്മുകശ്മീരിലെ അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
ജമ്മുകശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ കുടുംബത്തിന് ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. അതേസമയം അരകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട മുംബൈ […]