ജമ്മുകശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണമുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബില്ല് അവതരിപ്പിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് സഭയുടെ അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന് സഭയുടെ പരിഗണനക്ക് വരും. രാജ്യസഭയില്‍ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളും അംഗങ്ങള്‍ അവതരിപ്പിക്കും.
Related News
മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിക്ക് ഡൽഹിയിൽ അതീവ സുരക്ഷ
മാവോയിസ്റ്റ് ഭീഷണി പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. ബുള്ളറ്റ് പ്രൂഫ് വാഹനവും ജാമർ അടക്കമുള്ള സുരക്ഷാ സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിച്ചു. രണ്ടുദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയതു മുതൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമറും ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി ഏർപ്പെടുത്തി. കേരള പോലീസിന് പുറമേ ഡൽഹി പൊലീസിനെയും നാല് കമാൻഡോകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വേട്ട നടത്തിയ മുഖ്യമന്ത്രി […]
കോണ്‍ഗ്രസും ബി.ജെ.പിയുമയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് മന്ത്രി രാജു
ഇടതുപക്ഷവും ബി.ജെ.പിയും തമ്മിൽ വോട്ടുകച്ചവടത്തിന് ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മന്ത്രി കെ. രാജുവിന്റെ മറുപടി. കോണ്‍ഗ്രസും ബിജെപിയുമയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് മന്ത്രി രാജു പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയും യു.ഡി.എഫുമാണ് മത്സരമെന്ന നിലപാട് കുഞ്ഞാലിക്കുട്ടി ഇന്നും ആവര്‍ത്തിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ ബി.ജെ.പി വോട്ടിനെച്ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങാന്‍ ധാരണയുണ്ടായെന്ന് ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച് മന്ത്രി രാജു ഇന്ന് ബി.ജെ.പിയും […]
2009ലെ പരീക്ഷണത്തിന് ശേഷം പി.ഡി.പി പൊന്നാനിയില്‍ മത്സരിക്കുന്നു
സി.പി.എമ്മുമായി കൈകോര്‍ത്ത 2009ലെ പൊന്നാനി പരീക്ഷണത്തിന് ശേഷം പൂന്തുറ സിറാജിലൂടെ പി.ഡി.പി വീണ്ടും പൊന്നാനിയില്‍ മത്സരത്തിന്. അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പി.ഡി.പി ഇത്തവണ യു.ഡി.എഫ് വോട്ടില്‍ നോട്ടമിട്ടാണ് വോട്ട് ചോദിച്ചിറങ്ങുന്നത്. നിലവില്‍ പ്രഖ്യാപിച്ച അഞ്ച് മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി മത്സരിക്കാന്‍ പി.ഡി.പി തീരുമാനിച്ചിട്ടുണ്ട്. പൊന്നാനിയിലെ ലീഗ് കോട്ടയില്‍ ചെറിയ വിള്ളലെങ്കിലും വീഴ്ത്താന്‍ കഴിയുമോയെന്ന് നോക്കാനാണ് ഇത്തവണ പൂന്തുറ സിറാജ് അങ്കത്തിനിറങ്ങുന്നത്. പി.ഡി.പിക്കും ചിലതൊക്കെ ചെയ്യാനുണ്ടെന്ന് വിളിച്ചറിയിക്കുന്ന തരത്തിലുള്ള റോഡ് ഷോയോടെ […]