കോഴിക്കോട് ഡി.എഫ്.ഒ ഓഫീസില്‍ കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പുരയിടത്തിലെ തേക്ക്മരം മുറിക്കാന്‍ കലക്ടര്‍ അനുവദിച്ചിട്ടും ഡി.എഫ്.ഒ തടസ്സം നില്‍ക്കുന്നുവെന്ന് ആരോപണം.
Related News
പ്രധാനമന്ത്രിയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി
വിമാനത്തിലെ സീറ്റുകളുടെ ഒരു ഭാഗം നീക്കംചെയ്ത ശേഷം ഈ സ്ഥലത്ത് ഓഫീസ്, മീറ്റിംഗ് റൂമുകൾ, ‘കിടപ്പറ’, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ആഢംബര സൗകര്യങ്ങളുമുള്ള ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തെ വിമാനവും ഡല്‍ഹിയില്‍ പറന്നിറങ്ങി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനായി ഇന്ത്യ വാങ്ങിയ രണ്ട് പുതുപുത്തന്‍ ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തേതാണ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. ഈ വിമാനങ്ങളിൽ ആദ്യത്തേത് ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ എത്തിയിരുന്നു. […]
പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം. തടഞ്ഞിട്ട ബസുകൾ യാത്രക്കാർ തന്നെ ബാരിക്കേഡുകൾ മാറ്റി കടത്തിവിടുകയാണ്. ടോൾ പ്ലാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിടുന്നത്. ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. അതേസമയം, പന്നിയങ്കരയിൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതൽ ആരംഭിക്കും.
അരങ്ങുണര്‍ത്തി സന്നിധാനത്ത് മേജര്‍സെറ്റ് കഥകളി
ശബരിമലയില്‍ കഥകളിയുടെ കേളികൊട്ടുണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ‘മണികണ്ഠ ചരിതം’ അരങ്ങേറി. അയ്യപ്പസന്നിധിയില്‍ മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം. കൊല്ലം കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 30 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയില്‍ കഥകളി അവതരിപ്പിച്ചത്. കൊല്ലം പരവൂർ സ്വദേശി ബിജു വനമാലി രചിച്ച മണികണ്ഠ ചരിതം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങില്‍ അവതരിപ്പിച്ചത്. അഞ്ചു വയസുകാരനായ കന്നി സ്വാമി അദ്വൈത് പ്രശാന്ത് ശബരിമല ധർമ്മശാസ്താവിൻ്റെ പ്രതിഷ്ഠാ രൂപത്തിൽ അരങ്ങിൽ […]