ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്ത പ്രശ്നം നിവേദനമായി ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി വന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ ആരെങ്കിലും വിളിച്ചിരുന്നതായി അറിയില്ലെന്നും ജലീല്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമിതിയില്‍ ജയിംസ് മാത്യുവാണ് ജലീലിന് പരാതി നല്കിയ കാര്യം പറഞ്ഞത്. തുടര്‍ന്ന് എം.വി ഗോവിന്ദന് മന്ത്രിയുടെ പി.എസിനെ വിളിച്ചത് എന്തിനാണെന്നും ജയിംസ് മാത്യു ചോദിച്ചിരുന്നു.
Related News
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; വിദേശബന്ധം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി
ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിദേശബന്ധം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി. കാല് നൂറ്റാണ്ട് മുന്‍പ് നടന്ന കേസില്‍ ഗൂഡാലോചന ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാരക്കേസ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ക്ക് ഇന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. കേസുമായി ബന്ധപ്പെട്ട് വിദേശ ബന്ധം തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയാണ് നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. […]
ഡല്‍ഹിയില്‍ സംഘർഷാവസ്ഥ; കല്ലേറിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
ഡല്‍ഹിയിലെ മൗജ്പുരിൽ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പൊലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലാണ് മരിച്ചത്. ഡല്‍ഹിയിലെ ഗോകൽപുരി എ.സി.പി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് രത്തന്‍ ലാല്‍. പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) പ്രതിഷേധിക്കുന്നവരും അനുകൂലിച്ച് സമരമേഖലയിലേക്ക് എത്തിയവരും തമ്മിലുണ്ടായ കല്ലേറില്‍ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഏറ്റുമുട്ടലിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. […]
പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന് ജലീലിനോട് മുഖ്യമന്ത്രിയുടെ നിർദേശം
എ ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും ജലീലിനോട് മുഖ്യമന്ത്രി നിർദേശം നൽകി. സഹകരണ ബാങ്കുകളിലെ ഇ ഡി അന്വേഷണമെന്ന ആവശ്യം പാർട്ടി നിലപാടിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയുമായി ബന്ധപ്പെട്ടു എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ് ഇത് മറികടന്നുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് ഇതിൽ ഇടപെടാനുള്ള അവസരം […]