ബിഹാര്‍ സ്വദേശിനി നല്കിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. തിങ്കളാഴ്ച വിധി പറയാനിരുന്നത് ഇന്നേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുംബൈ പൊലീസ് മുന്നോട്ടുപോകും. ബിനോയ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെത്തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ജാമ്യം കിട്ടിയാൽ ബിനോയ് അന്വേഷണത്തോട് സഹകരിക്കുമെന്ന് അന്വഷണ സംഘത്തെ അറിയിച്ചതായും സൂചനയുണ്ട്. ആരോപണമുന്നയിച്ച യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം തുടങ്ങി.
Related News
ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയക്കും. മ്യാൻമാർ, തായ്ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് ബീഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. വിമാനത്താവളങ്ങളിൽ പരിശോധന ശക്തമായി തുടരുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക്ഡ്രില്ലിനായി ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് കേസുകൾ വർധിച്ചാൽ അടിയന്തര സാഹചര്യത്തെ നേരിടുന്നതിന് എല്ലാം സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക്ഡ്രിൽ. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും […]
മാര്‍ച്ച് 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പ്
ബിവറേജ് കോര്പറേഷന് വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശം നല്കി. മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ബിവറേജ് കോര്പറേഷന് വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശം നല്കി. മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം
അഴിമതിക്കേസുകളില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും. എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ ചിദംബരവും മകന് കാര്‍ത്തിയും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയും ഉത്തരവിറക്കും. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐയുടെ കസ്റ്റഡി റിമാന്‍ഡിനെതിരെ നല്കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ രണ്ടാഴ്ചയായി സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന […]