മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ ശ്രദ്ധേയ രംഗങ്ങളിലൊന്നായിരുന്നു ടൊവീനോ അവതരിപ്പിച്ച ജിതിന് രാംദാസ് എന്ന രാഷ്ട്രീയക്കാരന്റെ പ്രസംഗം. ഇതിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ കയ്യടി നേടിയ രംഗങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ ചിത്രത്തിലേത് പോലെ വലിയ ആള്‍ക്കൂട്ടമൊന്നും ചിത്രീകരണ വേളയില്‍ ഉപയോഗിച്ചിട്ടില്ല.
Related News
‘നമുക്ക് അവരുടെ കൂടെ നിന്ന് ഒരു സെൽഫി കിട്ടിയാൽ മതി, അത് കിട്ടിയില്ലെങ്കിൽ അയാൾ നമുക്ക് വല്യ ജാഡക്കാരൻ’ വൈറലായി യുവാവിന്റെ കുറിപ്പ്
സിനിമ താരങ്ങളെ കാണാനും അവര്‍ക്കൊപ്പം നിന്നുകൊണ്ട് ഫോട്ടോയെടുക്കാനും ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരു സിനിമ താരത്തെ അടുത്തുകിട്ടിയാല്‍ സാഹചര്യവും സന്ദര്‍ഭവും നോക്കാതെ ഫോട്ടോയെടുക്കുകയും അവരോട് കുശലം ചോദിക്കുകയും ചെയ്യുന്ന പ്രവണത പൊതുവെ കൂടുതലാണ്. കഴിഞ്ഞ ദിവസം നടന് ടൊവിനോ തോമസിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വലിയ തോതിലുള്ള ട്രോളുകളും മോശം പരാമര്‍ശങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുറിപ്പ് ശ്രദ്ധേയമാകുന്നത്. സിനിമ താരങ്ങളും മനുഷ്യരാണെന്നും അവര്‍ക്കും മാനുഷികമായ വികാരവിചാരങ്ങളുണ്ടെന്നും പറഞ്ഞുവെക്കുകയാണ് സിനിമ പ്രവര്‍ത്തകന്‍കൂടിയായ വിപിന്‍ കൃഷ്ണന്. താന്‍ സിനിമയില്‍ […]
പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാർ; ചരിത്രം വളച്ചൊടിക്കും: രാജസേനൻ
നേരത്തെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകളും പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥിരാജ് നായകനായി പ്രഖ്യാപിച്ച വാരിയംകുന്നന് സിനിമക്കെതിരെ വിമര്‍ശനവുമായി സംവിധായകന് രാജസേനന്. പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ ചരിത്രം വളച്ചൊടുക്കുമെന്നും രാജസേനൻ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് നടന്ന നല്ല കാര്യങ്ങളെയൊക്കെ ഇവർ എതിർത്തു. വാരിയംകുന്നൻ സിനിമയിലൂടെ ഇവർ ചരിത്രത്തെ വളച്ചൊടിക്കുമെന്നും ബി.ജെ.പി അനുഭാവിയും സംവിധായകനുമായ രാജസേനന് പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രാജസേനന്റെ അഭിപ്രായ പ്രകടനം. […]
ഹരീഷിന് വേണം ജീവിതത്തിലേക്ക് തിരിച്ചുവരാൻ കൈത്താങ്ങ്; സഹായിക്കണമെന്ന് സുഹൃത്തുക്കൾ
ഗുരുതരമായ കരൾ സംബന്ധമായ അസുഖം ബാധിച്ച് രോഗത്തോട് മല്ലിടുന്ന നടൻ ഹരീഷ് പേങ്ങന് വേണ്ടി ചികിത്സാ സഹായം അഭ്യർത്ഥിച്ച് സഹപ്രവർത്തകർ. അടിയന്തരമായി ചെയ്യേണ്ട ലിവർ ട്രാൻസ്പ്ലാന്റേഷനും തുടർ ചികിത്സകൾക്കുമായി ഭീമമായ തുകയാണ് ഹരീഷിന്റെ കുടുംബത്തിന് ആവശ്യം. പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിലാണ് ഹരീഷ് ചികിത്സയിലുള്ളത്. സർജറിക്കും തുടർചികിത്സക്കുമായി 40 ലക്ഷത്തോളം രൂപയാണ് ആവശ്യം. ഈ തുക കണ്ടെത്താൻ സഹായിക്കണമെന്ന് ഹരീഷിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മനോജ് കെ വർഗീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. മനോജ് കെ വർഗീസിന്റെ […]