തിരുവനന്തപുരം ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ഉത്തരവ്. ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 21, 22 തിയ്യതികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റാന്‍ കമ്മീഷന് നിര്‍ദേശിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുഖേനയാണ് നിര്‍ദേശം നല്‍കിയത്. പട്ടിക വര്‍ഗ കമ്മീഷന് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
Related News
ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള നാല് ട്രെയിനുകൾ റദ്ദാക്കി
ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുളള നാല് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലമാണ് ദക്ഷിണ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയത്. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എസി എക്സ്പ്രസ് (22207), തിരുവനന്തപുരം ചെന്നൈ സെൻട്രൽ എക്സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്പെഷ്യൽ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൊവിഡ് ഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ റെയിൽവേയും ട്രെയിനുകൾ റദ്ദാക്കിയിരുന്നു. 23 ട്രെയിനുകളാണ് റദ്ദാക്കിയത്.
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി രാജന് ചെട്ടിയാര്‍ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ […]
മരട് ഫ്ലാറ്റ് വിവാദം; റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു
മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. ഫ്ലാറ്റുകൾ പൊളിക്കും മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ഹരജി പരിഗണിക്കാനാണ് കോടതി വിസമ്മതിച്ചത്. അതേസമയം മരടിലെ ഫ്ലാറ്റുകളിലുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് തല്ക്കാലം നീങ്ങില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച് നാദിറ പറഞ്ഞു. സർക്കാർ തീരുമാനം അനുസരിച്ചേ മുന്നോട്ട് പോകൂ. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയേണ്ടത് സർക്കാരാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.