ആന്തൂരിലെ പ്രവാസി ആത്മഹത്യയിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നു. ലോക കേരളസഭയുടെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവ് രാജിവെച്ചു. ലോക കേരളസഭയുടെ നടപടികളുമായി സഹകരിക്കേണ്ടെന്ന് മുസ്ലിം ലീഗും തത്വത്തിൽ തീരുമാനിച്ചു. സഭയുടെ മറ്റ് സമിതിയിലെ അംഗത്വം രാജിവെക്കുന്ന കാര്യം പാർലമെന്ററി പാർട്ടി ചേർന്ന് തീരുമാനിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
Related News
‘മതത്തെ വലിച്ചിഴക്കേണ്ട’: ബംഗളൂരുവില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത മുസ്ലിം യുവാക്കള്‍
അവിടെ രണ്ട് തരം ആളുകളേ ഉണ്ടായിരുന്നുള്ളൂ. അക്രമികളും സമാധാനം ആഗ്രഹിച്ചവരും- മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്ന യുവാക്കള്‍ പറയുന്നു.. ചൊവ്വാഴ്ച രാത്രി 10 മണിക്ക് റഹ്മത് നഗറില്‍ ഭക്ഷണം കഴിക്കവേയാണ് നദീമും സംഘവും ബംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞത്. അക്രമം പടരുന്നതൊന്നും അറിയാതെ നദീമും ഏഴ് കൂട്ടുകാരും ബൈക്കുകളില്‍ കാവല്‍ ബൈര്‍സാന്ദ്ര ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോഴേക്കും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. സംഭവത്തെ കുറിച്ച് നദീം പറയുന്നതിങ്ങനെ- “ബസ് സ്റ്റോപ്പില്‍ […]
കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
കേന്ദ്രത്തിനെതിരെ ഡൽഹിയിൽ ഇടതുമുന്നണി സമരം. അടുത്ത മാസം 8 ന് സമരം നടക്കും. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും സമരത്തിന്റെ ഭാഗമാകും. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളെയും ക്ഷണിക്കും. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതു മുന്നണി നേതൃയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തിരിക്കുന്നത്. വി.എസ് സർക്കാരിന്റെ […]
ക്രൈംബ്രാഞ്ച് മേധാവികൾ കളമശേരിയിൽ; എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം
നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എഡി ജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം . ദിലീപിന്റെ ഹർജി തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണം സംഘത്തിൻറെ തിരക്കിട്ട നീക്കം. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി നൽകിക്കൊണ്ട് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്. ഇതോടെ വധഗൂഢാലോചന കേസിൽ […]